Wheat Snack Recipe Malayalam : മധുരം ഇഷ്ടമല്ലാത്തവർ വളരെ കുറവാണ്. മധുരപലഹാരങ്ങൾക്ക് എന്നും ഒത്തിരി ഡിമാൻഡ് ഉണ്ട്. എന്നാൽ ധാരാളമായി ഇത് കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല. പ്രത്യേകിച്ച് ബേക്കറിയിൽ നിന്നും വാങ്ങുന്നവ. ഇന്നത്തെ കാലത്ത് ബേക്കറിയിൽ നിന്നും മറ്റും വാങ്ങുന്ന പലഹാരത്തിൽ ഒക്കെ പലവിധത്തിൽ ഉള്ള മായം ചേർന്നിട്ടുണ്ട്. ഇതൊക്കെ തന്നെ ശരീരത്തിന് അത്യധികം ദോഷം ആണ്.താഴെ കാണുന്ന വീഡിയോയിൽ എന്നാൽ ശരീരത്തിന് ദോഷം
വരാത്ത നല്ല അടിപൊളി മധുരപലഹാരം ആണ് കാണിക്കുന്നത്. അതും ഗോതമ്പ് മാവ് വച്ചു ഉണ്ടാക്കുന്ന മധുരപലഹാരം. അതോടൊപ്പം പഴം കൂടി ചേരുമ്പോൾ പോഷകഗുണവും ഏറും. ഇത് ഉണ്ടാക്കാനായി ആദ്യം തന്നെ രണ്ട് പഴം എടുക്കണം. നല്ലത് പോലെ പഴുത്ത പഴം ആയിരിക്കണം.ഒരു ഇഡലി പാത്രം എടുത്തിട്ട് വെള്ളം വച്ചിട്ട് അതിന്റെ മുകളിൽ ഇഡലി തട്ട് വയ്ക്കുക.
അതിന്റെ മുകളിൽ ഒരു വൃത്തിയുള്ള തുണി വിരിച്ചിട്ട് അതിൽ ആവശ്യത്തിനു ഗോതമ്പ് പൊടി ഇടണം. ഇതിനെ മൂടി വച്ചിട്ട് പഴവും കൂടി അരികിൽ വയ്ക്കണം. പത്തു മിനിറ്റ് സമയം എടുക്കും വേവാൻ വേണ്ടിയിട്ട്. വേവിച്ച പഴം ഉടച്ചു എടുക്കണം.ഒരു പാനിൽ നെയ്യ് ഇട്ടിട്ട് തേങ്ങാ വറുത്ത് എടുക്കണം. ഇതോടൊപ്പം വേവിച്ച ഗോതമ്പ് പൊടിയും
ഇട്ടിട്ട് വറുക്കണം. അതിന് ശേഷം പഴവും ഉപ്പും കറുവപട്ട പൊടിയും ശർക്കര പാനിയും അണ്ടിപ്പരിപ്പും ചേർത്ത് യോജിപ്പിക്കണം. ഇതിന്റെ ചൂട് പോയിട്ട് ചെറിയ ഉരുളകളാക്കിയാൽ മാത്രം മതി.നല്ല രുചികരമായ ലഡ്ഡു തയ്യാർ. രുചി കൂടാതെ പോഷകങ്ങൾ ധാരാളം അടങ്ങിയിരിക്കുന്ന ഈ ലഡ്ഡു നിങ്ങളുടെ കുട്ടികൾക്ക് ഒട്ടും പേടിക്കാതെ ധൈര്യമായി ഉണ്ടാക്കി കൊടുക്കാം.