Thanni Mathan Tasty Easy Recipe : വേനൽ ചൂടിനെ അകറ്റാൻ ചില തണുപ്പേറിയ ചിന്തകളായാലോ. അനുദിനം ചൂടിന്റെ അളവ് വർദ്ധിച്ച് വരുകയാണല്ലേ. ഈ കൊടും ചൂടിൽ ദാഹശമനികൾക്കും മറ്റു ഡ്രിങ്കുകൾക്കും ഡിമാൻഡ് കൂടി വരുകയാണ്. വേനലിലെ പ്രധാന താരമാണ് തണ്ണിമത്തൻ. തണ്ണിമത്തൻ ജ്യൂസുകൾക്കും മറ്റു ഡ്രിങ്കുകൾക്കും ഇപ്പോൾ നല്ല തിരക്കാണ്.
ഇവിടെ നമ്മൾ പരിചയപ്പെടാൻ പോകുന്നതും വളരെ സിംപിൾ ആയി തയ്യാറാക്കാവുന്ന ഒരു തണ്ണിമത്തൻ ഡ്രിങ്ക് ആണ്. ആദ്യമായി തണ്ണിമത്തൻ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ശേഷം ഒരു ടീസ്പൂൺ കസ്കസ് കുറച്ച് വെള്ളത്തിൽ ഇട്ട് നന്നായിട്ട് ഇളക്കി കുതിർക്കാനായി മാറ്റി വെക്കുക. അടുത്തതായിട്ട് ഒരു മിക്സിയുടെ ജാറെടുത്ത് മുറിച്ചു വച്ച തണ്ണിമത്തൻ ഇട്ടു കൊടുക്കുക.
എത്രയാണോ നമ്മൾ ഉണ്ടാക്കുന്നത് അതനുസരിച്ച് തണ്ണിമത്തൻ എടുക്കുക. ഇതിന്റെ കുരു കളയുന്നതാവും ഏറ്റവും നല്ലത്. ഇനി തണ്ണിമത്തനിലെ മധുരത്തിന് പുറമെ നമുക്ക് ആവശ്യമുള്ള മധുരത്തിനായി മൂന്നോ നാലോ ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. അടുത്തതായി നല്ലൊരു രുചിക്കായി ഒരു കഷണം ഇഞ്ചി കൂടെ ചേർത്ത് കൊടുക്കുക. ശേഷം നല്ലപോലെ മിക്സിയിൽ
അടിച്ചെടുത്ത ശേഷം ഒരു അരിപ്പയിലിട്ട് നല്ല പോലെ അരിച്ചെടുക്കുക. അതിലെ കുരുവും മറ്റും അരിച്ച് മാറ്റാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇപ്പോൾ ആ ഇഞ്ചിയുടെ ചുവ കൂടെ തണ്ണീർമത്തനിൽ ചേർന്നിട്ടുണ്ടാവും. ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം കൂടെ ഒഴിച്ച് കൊടുക്കുക. അടുത്തതായിട്ട് ചേർത്ത് കൊടുക്കുന്നത് നമ്മുടെ ഡ്രിങ്കിന് ചെറിയൊരു പുളിപ്പ് കൂടെ കിട്ടാനുള്ളൊരു ചേരുവയാണ്.ഈ ചേരുവ എന്താണെന്നറിയാൻ വേഗം പോയി വീഡിയോ കണ്ടോളൂ…