ഇനി തൈരുമുളകു കൊണ്ടാട്ടം മാത്രം മതി ചോറുണ്ണാൻ.!! കൊണ്ടാട്ടം ഉണ്ടാകുന്നത് എങ്ങനെ എന്ന് കണ്ടോ?.! | Thairumulaku Kondattam Easy Recipe

Thairumulaku Kondattam Easy Recipe: കേരളത്തിലെ പുടയിടങ്ങൾ നാടൻ മുളകിനങ്ങളാൽ സമൃദ്ധമാണ്. പോഷകസമ്പന്നവും ഔഷധ ഗുണവുമുള്ള പച്ചക്കറി കൂടിയാണ് പച്ചമുളക്. കൊണ്ടാട്ടം മുളക് കൂട്ടി ചോറ് കഴിക്കാൻ ഒരു പ്രത്യേക രുചിയാണ്. നിങ്ങൾ തൈര് മുളക് കൊണ്ടാട്ടം ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ. ഇല്ലേൽ വന്നോളൂ നമുക്ക് തയ്യാറാക്കി നോക്കാം.

Ingredients:

പച്ചമുളക്
ഉപ്പ്
മോര്
ഓയിൽ

ആദ്യമായി കൊണ്ടാട്ടം ഉണ്ടാക്കുന്നതിന് ആവശ്യമായ പച്ചമുളക് എടുത്ത് നന്നായി കഴുകി വൃത്തിയാക്കുക. ഈ സമയം ഓരോ മുളകിന്റെയും ഞെട്ടി കളഞ്ഞെടുത്ത് ഓരോ മുളകിലും ഓരോ ചെറിയ ദ്വാരം ഉണ്ടാക്കിയെടുക്കണം. ശേഷം മുളകെല്ലാം ഒരു പാത്രത്തിലേക്കിട്ട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കാം. കൂടെ ഇതിലേക്ക് ആവശ്യത്തിന് നല്ല മോര് ഒഴിച്ചു കൊടുക്കാം. ശേഷം ഉപ്പും മോരും ചേർത്ത് മുളക് പാത്രത്തോട് കൂടെ അടുപ്പിൽ വച്ച് ഒന്ന് തിളപ്പിച്ചെടുക്കാം. ഇവയെല്ലാം കൂടെ നല്ലപോലെ തിളച്ചു വന്നു കഴിഞ്ഞാൽ തീ ഓഫ് ചെയ്ത് ഈ മുളകിന്റെ കൂട്ട് ഒരു പ്ലാസ്റ്റിക് പാത്രത്തിലേക്ക് മാറ്റാം. രാത്രി ഇത് ചെയ്തു വയ്ക്കുകയാണെങ്കിൽ പിന്നീട് രാവിലെ എടുത്തു നോക്കുമ്പോൾ മുളകിലെല്ലാം

നല്ലപോലെ മോരും ഉപ്പും പിടിച്ച് നന്നായി നിറം മാറി വന്നിട്ടുണ്ടാകും. ഈ സമയം മുളക് മാത്രം ഈ പാത്രത്തിൽ നിന്നും കോരിയെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി കൊടുക്കാം. ഇത് ഒരു വലിയ തട്ടിലേക്കിട്ട് പരത്തി ഉണക്കിയെടുക്കാം. ഈ മുളക് വീണ്ടും മോരിൽ തന്നെ ഇട്ടുവയ്ക്കാം. ശേഷം വീണ്ടും ഇത് മോരിൽ നിന്നും കോരിയെടുത്ത് വെയിലത്ത് വെച്ച് ഉണക്കിയെടുക്കാം. ഇങ്ങനെ രണ്ടുദിവസത്തോളം ചെയ്തെടുത്ത ശേഷം മുളക് നന്നായി ഉണക്കിയെടുക്കുക. രണ്ട് ദിവസം കൊണ്ട് മുളക് നല്ല രീതിയിൽ ഉണങ്ങിക്കിട്ടും. ശേഷം ഒരു പാനിൽ എണ്ണയൊഴിച്ച് ഇത് പൊരിച്ചെടുക്കാം. വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കിയെടുത്ത തൈര് മുളക് കൊണ്ടാട്ടം റെഡി.

komdattam recipekondaatamThairumulaku Kondattam Easy Recipe
Comments (0)
Add Comment