പഞ്ഞി പോലെ ഗോതമ്പു പുട്ട് സോഫ്റ്റ് ആവാൻ 2 ടിപ്‌സ്.!! ഇനി ഗോതമ്പു പുട്ട് ഇങ്ങനെ ഒന്ന് ഉണ്ടാക്കിയാൽ കൊതിയോടെ കഴിക്കും.. | Tasty Soft Wheat Puttu Recipe

Tasty Soft Wheat Puttu Recipe : ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് പഞ്ഞി പോലെ സോഫ്റ്റ് ആയിട്ടുള്ള ഒരു അടിപൊളി ഗോതമ്പ് പുട്ടും അതുപോലെ 5 മിനുട്ടിൽ തയ്യാറാക്കാവുന്ന വളരെ ടേസ്റ്റിയായിട്ടുള്ള ഒരു അടിപൊളി മുട്ടക്കറിയും ആണ്. പുട്ടുണ്ടാക്കുമ്പോൾ പലരും പറയുന്നതാണ് ചൂടോടെ ഉള്ളപ്പോൾ മാത്രമേ നല്ല സോഫ്റ്റ് ഉളളൂ എന്നും

പുട്ട് തണുത്തു കഴിഞ്ഞാൽ നല്ല കട്ടിയാണെന്നും. ഇതിനുള്ള 2 ടിപ്‌സ് ഉം വീഡിയോയിൽ കാണിക്കുന്നുണ്ട്. സോഫ്റ്റ് പുട്ടുണ്ടാക്കുവാനായി ഒരു ബൗളിലേക്ക് 1 കപ്പ് ഗോതമ്പ് പൊടി എടുക്കുക. എന്നിട്ട് അതിലേക്ക് ഉപ്പു ചേർത്ത് ചൂടാക്കിയ വെള്ളം ചേർത്ത് ഗോതമ്പ് പൊടി കുഴച്ചെടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പുട്ട് സോഫ്റ്റായികിട്ടും.

അതിനുശേഷം ഒരു മിക്സി ജാറിൽ കുഴച്ച മാവും 2 tsp വെളിച്ചെണ്ണയും ചേർത്ത് 2 സെക്കന്റ് ഒന്ന് കറക്കിയെടുക്കുക. പുട്ട് സോഫ്റ്റ് ആകാനാണ് വെളിച്ചെണ്ണ ചേർക്കുന്നത്. പിന്നീട് പുട്ടുകുറ്റിയിൽ തേങ്ങ ചിരകിയതും പുട്ടുപൊടിയും നിറച്ച് സോഫ്റ്റ് ഗോതമ്പ് പുട്ട് ആവിയിൽ വേവിച്ചെടുക്കാം. അടുത്തതായി മുട്ടക്കറി ഉണ്ടാക്കുവാൻ ചൂടായ കുക്കറിലേക്ക്

1 tbsp വെളിച്ചെണ്ണ, ചെറുതായി അരിഞ്ഞെടുത്ത ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവാള, തക്കാളി എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. അതിനുശേഷം അതിലേക്ക് മഞ്ഞൾപൊടി, മുളക്പൊടി, മല്ലിപൊടി, കുരുമുളക്പൊടി, ഇറച്ചി മസാല എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Video credit: BeQuick Recipes Soft Wheat Puttu Recipe

Tasty Soft Wheat Puttu Recipe
Comments (0)
Add Comment