Tasty Rice Banana Snack Recipe : രാവിലെ എഴുന്നേൽക്കാൻ വൈകിയോ? എങ്കിൽ ഇതാ അഞ്ചു മിനിറ്റിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു അടിപൊളി ബ്രേക്ക് ഫാസ്റ്റ് ഐറ്റം. രാവിലെ മാത്രമല്ല വൈകുന്നേരവും കഴിക്കാൻ പറ്റിയ ഒരു കിടിലൻ വിഭവമാണിത്. രാവിലെ എഴുന്നേൽക്കാൻ വൈകിയാൽ പിന്നെ ഒന്നിനും നേരം ഉണ്ടാകില്ല, ഫ്രിഡ്ജിലാണെങ്കിൽ ദോശമാവും ഇല്ലെങ്കിലോ പിന്നെ പറയുകയും വേണ്ട.
സമയവും തീരെ കുറവ്, ഇനി വിഷമിക്കണ്ട. ആദ്യം ഒരു ഗ്ലാസ് പച്ചരി കുറച്ചു സമയം വെള്ളത്തിൽ കുതിർത്തെക്കുക. ഏകദേശം മുക്കാൽ മണിക്കൂർ കുതിർത്ത ശേഷം പച്ചരി എടുത്ത് ഒരു മിക്സിയുടെ ജാറിൽ ഇടുക. പച്ചരിയിലേക്ക് ഒരു ചെറുപഴം നുറുക്കിയതും രണ്ട് ഏലയ്ക്കയും ഒരു നുള്ള് ഉപ്പും ഒരു സ്പൂൺ റവയും ഒരൽപം ശർക്കരപാനിയും ചേർത്ത് അരച്ചെടുക്കുക. ശർക്കരപാനിയ്ക്ക് പകരം വേണമെങ്കിൽ ഒരൽപം പഞ്ചസാര ഉപയോഗിക്കാം.
ഇതെല്ലാം നമ്മുടെ താല്പര്യാനുസരണം ചെയ്യാവുന്നതാണ്. ഇതെല്ലാ ഒരുമിച്ചു ചേർത്ത് നന്നായിട്ട് അരച്ചതിന് ശേഷം ഇതിലേക്ക് രണ്ടു സ്പൂൺ ഗോതമ്പു പൊടി കൂടി ചേർത്ത് ഒന്നും കൂടി മിക്സിയിൽ അടിച്ചെടുക്കുക. അതിന് ശേഷം കുറച്ച് എള്ള് ചേർത്ത് യോജിപ്പിച്ചശേഷം ഈ മാവ് ഇഡ്ഡലിത്തട്ടിൽ ഒഴിച്ച് ആവികയറ്റി എടുക്കുക. ഇഡലി വേവിക്കുന്ന സമയം മാത്രം മതി ഈ കിടിലൻ വിഭവം തയ്യാറാക്കാൻ. ഇതേ മാവ് ബാക്കി വന്നാൽ ഉണ്ണിയപ്പം ഉണ്ടാക്കുന്നത് പോലെ ഉണ്ടാക്കി കുട്ടികൾക്ക് നാലുമണി പലഹാരമായും
കൊടുക്കാവുന്നതാണ്. ഇതോടൊപ്പം തന്നെ ഈ ഒരു മാവ് ഉപയോഗിച്ച് ദോശയും തയ്യാറാക്കാം. ഷുഗർ ഉള്ളവർക്ക് പഞ്ചസാരയോ ശർക്കരയോ ഇടാതെ ഉണ്ടാക്കിയാൽ മതി. ആരോഗ്യപൂർണ്ണമായ കിടിലൻ രുചിയിലുള്ള പ്രാതൽ തയ്യാർ. രാവിലെയും വൈകുന്നേരവും എന്ത് പലഹാരം തയ്യാറാക്കണം എന്നോർത്ത് ഇനി ആരും വിഷമിക്കേണ്ട.. കിടിലൻ രുചിയിലുള്ള വിഭവം ഈ ഒരു രീതിയിൽ തയ്യാറാക്കി നോക്കൂ.. Tasty Rice Banana Snack Recipe Credit : Grandmother Tips