Sambar Without Coconut Recipe : ഓരോ നാട്ടിലും പ്രത്യേക രീതികളിലാണ് സാമ്പാർ തയ്യാറാക്കുന്നത്. തേങ്ങയും സാമ്പാർ പൊടിയും ചേർക്കാതെ വീട്ടിൽ തന്നെയുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി സ്വാദിഷ്ടമായി തയ്യാറാക്കി എടുക്കാവുന്ന ഒരു സാമ്പാറിന്റെ റെസിപ്പി മനസ്സിലാക്കാം.ഈയൊരു സാമ്പാർ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പച്ചക്കറികൾ അരക്കപ്പ് പരിപ്പ്, മീഡിയം വലിപ്പത്തിലുള്ള ഒരു ഉരുളക്കിഴങ്ങ്, രണ്ട് ക്യാരറ്റ്, ഒരു ചെറിയ കഷണം മത്തങ്ങ, രണ്ട് പച്ചമുളക്, ആവശ്യത്തിന് കറിവേപ്പില, വെണ്ടയ്ക്ക രണ്ടെണ്ണം, ചെറിയ ഉള്ളി
ഒരു ചെറിയ ബൗൾ, കത്രിയ്ക്ക ഒന്ന് ഇത്രയുമാണ്. പച്ചക്കറികൾ മീഡിയം വലിപ്പത്തിൽ മുറിച്ച് മാറ്റിവയ്ക്കുക.ശേഷം ഒരു ചെറിയ കുക്കർ എടുത്ത് അതിലേക്ക് എടുത്തു വച്ച പരിപ്പ്, ക്യാരറ്റ്, പച്ചമുളക് എന്നിവയും ആവശ്യത്തിന് കായവും, രണ്ട് കപ്പ് വെള്ളവും ഒഴിച്ച് ചേർത്ത് രണ്ട് വിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക. ശേഷം ബാക്കിയുള്ള പച്ചക്കറികൾ അടി കട്ടിയുള്ള ഒരു പാത്രം എടുത്തു അതിലിട്ട് ആവശ്യത്തിന് ഉപ്പും,മഞ്ഞപ്പൊടിയും കറിവേപ്പിലയും
ചേർത്ത് ചൂടുവെള്ളം ഒഴിച്ച് വേവിച്ചെടുക്കുക. ശേഷം അതിലേക്ക് ഒരു പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് വെണ്ടയ്ക്കയും തക്കാളിയും വഴറ്റി അതും കൂടി ചേർത്ത് കൊടുക്കണം. എല്ലാ പച്ചക്കറികളും നന്നായി വെന്ത് വരുമ്പോൾ. അതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന പരിപ്പുകൂടി ചേർത്ത് നല്ലതുപോലെ തിളപ്പിച്ച ശേഷം അല്പം പുളിവെള്ളം കൂടി ഒഴിച്ച് കൊടുക്കാവുന്നതാണ്. ഇത് നന്നായി പാകമായി വരുമ്പോൾ, ഒരു പാൻ അടുപ്പത്ത് വെച്ച് അതിൽ
എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ,കടുക്, ഉലുവ, ചെറിയ ഉള്ളി, ഉണക്ക മുളക് എന്നിവ ഒന്ന് വഴറ്റി ഒന്നര ടീസ്പൂൺ മുളകുപൊടി,രണ്ട് ടീസ്പൂൺ മല്ലിപ്പൊടി, കുരുമുളക് ഇഷ്ടമാണെങ്കിൽ അത് ഒരു പിഞ്ച് എന്നിവ കൂടി ചേർത്ത് കരിയാതെ സാമ്പാർ തയ്യാറാക്കുന്ന ചട്ടിയിൽ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് കൊടുക്കുക. ഓരോരുത്തർക്കും ആവശ്യാനുസരണം സാമ്പാറിന്റെ കട്ടി വെള്ളമൊഴിച്ച് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാവുന്നതാണ്.ഇത്രയും ചെയ്യുന്നതിലൂടെ നല്ല സ്വാദിഷ്ടമായ സാമ്പാർ റെഡിയായി, ഇനി ചൂട് ചോറ്, ഇഡലി എന്നിവയോട് കൂടെ സാമ്പാർ സെർവ് ചെയ്യാവുന്നതാണ്.