Parippu Muringayila Curry : നമ്മൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് മുരിങ്ങയില. മുരിങ്ങയുടെ ഔഷധഗുണങ്ങൾ ചെറുതല്ല. വളരെ അധികം ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒന്നാണ്. ആരോഗ്യത്തിനും ഔഷധത്തിനും മുരിങ്ങയില വലിയ പങ്കു വഹിക്കുന്നുണ്ട്. മനസും വയറും നിറഞ്ഞു ഊണ് കഴിക്കാൻ ഇതാ അടിപൊളി കറി. എളുപ്പത്തിൽ സ്വാദോടെ ഇത് എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. ചേരുവകൾ താഴെ ചേർക്കുന്നു.
Ingredient
- മുരിങ്ങ ഇല – രണ്ട് കൈ പിടി
- സാമ്പാർ പരിപ്പ് -1 കപ്പ്
- മഞ്ഞൾ പൊടി – കാൽ tsp
- തേങ്ങ – 1 കപ്പ്
- സവാള – 1 എണ്ണം
- പച്ചമുളക് – 6-7 എണ്ണം
- വെളിച്ചെണ്ണ – 2 tsp
- ഉഴുന്ന് – 1 tsp
- കടുക് – അര ടീസ്പൂൺ
- വറ്റൽമുളക് – 3 എണ്ണം
- ഉപ്പും വെള്ളവും ആവശ്യത്തിന്
Recipe:
ആദ്യം തന്നെ 1 കപ്പ് സാമ്പാർ പരിപ്പ് കഴുകി അര മണിക്കൂർ വെള്ളത്തിൽ കുതിർത്തെടുക്കണം. അടുപ്പിൽ മൺ ചട്ടി വെച്ച് നന്നായി ചൂടായി വരുബോൾ ഒരു സ്പൂൺ ഉഴുന്ന് ഇട്ടു കൊടുക്കാം. ചൂടായി വന്നാൽ കടുക് പൊട്ടിച്ചെടുക്കണം. പൊട്ടി കഴിഞ്ഞാൽ സവാള ചെറുതായി അരിഞ്ഞെടുത്തത് ചേർക്കാം. നന്നായി വഴണ്ട് വരുമ്പോൾ അതിലേക്ക് 2 വറ്റൽ മുളക് പൊട്ടിച്ചത് ഇട്ടു കൊടുക്കാം. പച്ചമുളക് കീറിയത് കൂടി ചേർത്ത്
ഇളക്കാം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. ശേഷം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. വീഡിയോഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.