Paal Sarbath Tasty Recipe : വ്യത്യസ്ത രുചികളിൽ പാനീയങ്ങൾ തയ്യാറാക്കി നോക്കിയിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. എന്നാൽ വീട്ടിലുള്ള വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി കിടിലൻ രുചിയിൽ ഒരു പാൽ സർബത്ത് എങ്ങിനെ തയ്യാറാക്കി എടുക്കാം എന്ന് വിശദമായി മനസ്സിലാക്കാം.
ഈയൊരു പാൽ സർബത്ത് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ പാൽ, രണ്ട് ടീസ്പൂൺ അരിപ്പൊടി, പഞ്ചസാര, ഏലയ്ക്ക, കസ്കസ്, ആവശ്യത്തിന് വെള്ളം എന്നിവയാണ്. ആദ്യം ഒരു പാൻ എടുത്ത് അതിലേക്ക് രണ്ട് ഗ്ലാസ് പാൽ ഒഴിച്ച് കൊടുക്കുക. ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ അരിപ്പൊടി ഇട്ട് ഒരു സ്പൂൺ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു മിശ്രിതം അടുപ്പത്ത് വച്ച് നല്ലതുപോലെ കുറുക്കി തിളപ്പിച്ച് എടുക്കണം. അരിപ്പൊടിയും പാലും കുറുക്കി എടുക്കുമ്പോൾ പാത്രത്തിന്റെ അടിയിൽ കട്ടി പിടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
അതിനുശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് മധുരത്തിന് ആവശ്യമായ പഞ്ചസാര ഒരു ഏലക്ക എന്നിവ ചേർത്ത് നല്ലതുപോലെ പൊടിച്ചെടുക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ച ചൂട് വിട്ട പാൽ കൂടി ഒഴിച്ച് കൊടുക്കാവുന്നതാണ്. ഇത് മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ സെറ്റ് ആക്കി എടുക്കണം. ഏലക്ക പൊടിഞ്ഞ് കിട്ടുന്നതിന് വേണ്ടിയാണ് പഞ്ചസാര പൊടിച്ചെടുക്കുന്നത്. അതല്ല എങ്കിൽ പഞ്ചസാര നേരിട്ട് ഉപയോഗിക്കാവുന്നതാണ്.
ഈയൊരു പാനീയത്തിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് ലൂസാക്കി എടുക്കാവുന്നതാണ്. ഇത് സെർവ് ചെയ്യുന്നത് മുൻപായി വെള്ളത്തിൽ കുതിർത്തി വെച്ച കസ്കസ് കൂടി മിക്സ് ചെയ്ത് കൊടുക്കാവുന്നതാണ്. ഈയൊരു സർബത്തിന് വ്യത്യസ്ത ഫ്ലേവറുകൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതും ആവശ്യാനുസരണം ചേർത്ത് കൊടുക്കാവുന്നതാണ്. അതുപോലെ ഫുഡ് കളർ വേണമെങ്കിൽ അതും ഉപയോഗപ്പെടുത്താം. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാവുന്നതാണ്.