Onam Special Sharkara Varatti : ഓണത്തിനും സദ്യക്കും ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ശർക്കര വരട്ടി. പലരും ഇത് കടകളിൽ നിന്നുമാണ് വാങ്ങിക്കാറുള്ളത്. ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് നാടൻ രീതിയിൽ തയ്യാറാക്കാവുന്ന അടിപൊളി ശർക്കര വരട്ടിയുടെ റെസിപ്പിയാണ്. അപ്പോൾ അത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ.?
- Banana – 1.5Kg
- Jaggery – 250 gm
- Coconut Oil
- Dry Ginger Powder – 1/2 tbsp
- Cardamom Powder -1 tbsp
- Sugar
അതിനായി ഇവിടെ 1 1/2 kg ഏത്തക്കായ ആണ് എടുത്തിരിക്കുന്നത്. ആദ്യം ഏത്തക്കായയുടെ തൊലിയെല്ലാം കളഞ്ഞ് കഷ്ണങ്ങളാക്കുക. അടുത്തതായി ഒരു ചീനച്ചട്ടി അടുപ്പത്തു വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. വെളിച്ചെണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ അതിലേക്ക് കഷ്ണങ്ങളാക്കിയ ഏത്തക്കായ കുറേശെ ആയി ഇട്ടുകൊടുക്കുക. എന്നിട്ട് നല്ലപോലെ ഇളക്കികൊടുക്കുക. പിന്നീട് ഇത് നല്ലപോലെ ഫ്രൈ ആയി വരുമ്പോൾ എണ്ണയിൽ നിന്നും
കോരിയെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. അടുത്തതായി 250 gm ശർക്കരയിൽ കുറച്ചു വെള്ളം ഒഴിച്ച് ചൂടാക്കി ശർക്കരപാനി തയ്യാറാക്കുക. എന്നിട്ട് ഇത് ഒരു പാത്രത്തിലേക്ക് അരിച്ചെടുത്ത് ചൂടാക്കി കുറുക്കിയെടുക്കുക. അതിനുശേഷം ഇതിലേക്ക് ചൂടാറിയ ഏത്തക്കായ വറുത്തത് ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്യുക. ബാക്കി ചെയ്യേണ്ട കാര്യങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. Onam Special Sharkara Varatti credit: Ash Kitchen World