കാറ്ററിംഗ് സ്റ്റൈൽ അവിയൽ; ഓണത്തിന് താരമാകാൻ.!! | Onam Special Aviyal Recipe

Onam Special Aviyal Recipe : ഓണസദ്യയിൽ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണല്ലോ അവിയൽ. എന്നാൽ കേരളത്തിന്റെ പല ഭാഗങ്ങളിലും അവിയൽ വ്യത്യസ്ത രീതികളിലാണ് ഉണ്ടാക്കുന്നത്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും രുചിയുടെ കാര്യത്തിൽ ഒന്നാമൻ തന്നെയാണ് അവിയൽ. അത്തരത്തിൽ തയ്യാറാക്കി നോക്കാവുന്ന ഒരു കിടിലൻ അവിയലിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ അവിയൽ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പച്ചക്കറികൾ നീളത്തിൽ അരിഞ്ഞെടുത്ത ക്യാരറ്റ്, പയർ, വെള്ളരിക്ക, മുരിങ്ങക്കായ, ഉരുളക്കിഴങ്ങ്, കായ, ചേന, കറിവേപ്പില, ചെറിയ ഉള്ളി, ജീരകം, വെളുത്തുള്ളി, വെളിച്ചെണ്ണ, തേങ്ങ, പച്ചമുളക്, പച്ചമാങ്ങ, തൈര്, മഞ്ഞൾപൊടി, ഉപ്പ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ എല്ലാ കഷ്ണങ്ങളും നീളത്തിൽ അരിഞ്ഞ് കഴുകി വൃത്തിയാക്കി മാറ്റിവെക്കണം. അതിനുശേഷം ഒരു ഉരുളി

അടുപ്പത്ത് വെച്ച് അതിലേക്ക് എല്ലാ കഷ്ണങ്ങളും ഇട്ടുകൊടുക്കുക. അവിയലിലേക്ക് ആവശ്യമായ ഉപ്പും, കുറച്ചു മഞ്ഞൾപൊടിയും, വെളിച്ചെണ്ണയും കൂടി ചേർത്ത് കഷ്ണങ്ങൾ ഒന്ന് മിക്സ് ചെയ്യുക. ശേഷം സ്റ്റൗ ഓൺ ചെയ്യാവുന്നതാണ്. ചൂടത്ത് കഷണങ്ങളെല്ലാം നന്നായി വെന്തു തുടങ്ങുമ്പോൾ അതിലേക്ക് അരപ്പ് ചേർത്തു കൊടുക്കണം. അരപ്പ് തയ്യാറാക്കാനായി ഒരു മിക്സിയുടെ ജാറിലേക്ക് ചെറിയ ഉള്ളിയും, വെളുത്തുള്ളിയും, കറിവേപ്പിലയും, പച്ചമുളകും, വെളുത്തുള്ളിയും ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

ശേഷം അതിലേക്ക് ഒരു തേങ്ങ കൂടി ഇട്ട് നന്നായി ക്രഷ് ചെയ്ത് എടുക്കുക. അരച്ചുവച്ച കൂട്ട് അവിയലിലേക്ക് ചേർത്ത് കുറച്ചുനേരം അടപ്പ് വച്ചു കൊടുക്കുക. അരപ്പിൽ നിന്ന് വെള്ളമെല്ലാം ഇറങ്ങി തുടങ്ങുമ്പോൾ തൈരു കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യാവുന്നതാണ്. കുറച്ച് നേരം കൂടി അവിയൽ അടച്ച് വെച്ച് വേവിച്ചെടുക്കുക. പിന്നീട് അടപ്പ് തുറക്കുമ്പോൾ അരവെല്ലാം അതിലേക്ക് ഇറങ്ങി നന്നായി അവിയൽ കുഴഞ്ഞു വന്നിട്ടുണ്ടാകും. അവസാനമായി കുറച്ചു കറിവേപ്പിലയും വെളിച്ചെണ്ണയും കൂടി ഒഴിച്ച ശേഷം അവിയൽ ചൂടോടുകൂടി വിളമ്പാവുന്നതാണ്. ഇപ്പോൾ രുചികരമായ കാറ്ററിങ് സ്റ്റൈലിൽ ഉള്ള അവിയൽ റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

aviyal easy recipeonam 2023onam special aviyal
Comments (0)
Add Comment