Nadan Chakkapuzhukk Recipe : ചക്കയും ചക്ക വിഭവങ്ങളും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടത് ആണ്. ചക്ക സീസൺ ആയി കഴിഞ്ഞാൽ പിന്നെ ആർക്കും ചോറ് കഴിച്ചില്ലെങ്കിലും കുഴപ്പമില്ല. ചക്ക പുഴുക്ക് കിട്ടിയാൽ മാത്രം മതി ചക്ക പ്രേമികൾക്ക്. പലർക്കും പഴുത്ത ചക്ക പഴം കഴിക്കുന്നതിനെക്കാൾ പ്രിയം ചക്കപ്പുഴുക്ക് പോലെ ഉള്ള നാടൻ വിഭവങ്ങൾ കഴിക്കുന്നതിൽ ആണ്. അന്യനാടുകളിൽ താമസിക്കുന്നവർക്ക് പണ്ട് നാട്ടിൽ ചെല്ലുമ്പോൾ അമ്മുമ്മയും അമ്മയും ഒക്കെ ഉണ്ടാക്കി നൽകുന്ന രുചിയോർമ്മ ആണ് ചക്ക പുഴുക്ക്. ഇങ്ങനെ നല്ല നാടൻ രീതിയിൽ
ചക്ക പുഴുക്ക് ഉണ്ടാക്കുന്ന രീതിയാണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്.ഈ ചക്ക പുഴുക്ക് ഉണ്ടാക്കാനായി ചക്ക കഷ്ണങ്ങൾ ചെറിയ കഷ്ണങ്ങളായി മുറിക്കണം. ഈ കഷ്ണങ്ങളിൽ ആവശ്യത്തിനു ഉപ്പും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്തതിന് ശേഷം ആവിയിൽ വേവിച്ച് എടുക്കണം.അതല്ല എങ്കിൽ അൽപ്പം വെള്ളം ചേർത്ത് ഉപ്പും
മഞ്ഞൾപ്പൊടിയും മുളകുപൊടിയും കൂടി ചേർത്ത് സാധാരണ രീതിയിൽ വേവിച്ചാൽ മതി.ആ സമയം കൊണ്ട് അൽപം പച്ചമുളകും ചുവന്ന ഉള്ളിയും ചതച്ച് എടുക്കണം. അത് പോലെ തന്നെ കുറച്ചു തേങ്ങാ ചിരകിയതും ചതച്ചെടുക്കണം. ഇവയെല്ലാം യോജിപ്പിക്കുന്ന കൂട്ടത്തിൽ അൽപ്പം കറിവേപ്പില ചതച്ചതും കൂടി ചേർക്കണം. താല്പര്യം ഉണ്ടെങ്കിൽ വെളുത്തുള്ളിയും
ജീരകവും ചതച്ച് ചേർക്കാവുന്നതാണ്. ചക്ക വെന്തത്തിന് ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റിയിട്ട് അൽപം ചക്കക്കുരു വേവിച്ചതും തേങ്ങാക്കൂട്ടും യോജിപ്പിക്കണം. ഇതിലേക്ക് വെളിച്ചെണ്ണ ചൂടാക്കി കടുകും വറ്റൽ മുളകും കറിവേപ്പിലയും താളിച്ച് ഒഴിച്ചാൽ നല്ല രുചികരമായ ചക്ക പുഴുക്ക് തയ്യാർ. ഈ ചക്ക പുഴുക്ക് ഉണ്ടാക്കുന്ന രീതിയും ചേരുവകളും എല്ലാം കൃത്യമായി മനസിലാക്കാൻ ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കണ്ടാൽ മതിയാകും.