ഒറ്റദിവസം കൊണ്ട് മൺചട്ടി മയക്കാൻ 2 എളുപ്പവഴികൾ.!! | Mud Pot Seasoning Idea

Mud Pot Seasoning Idea : പണ്ടുള്ളവർ കഞ്ഞിവെള്ളം ഒക്കെ ഒഴിച്ച് വെയിലത്ത് വച്ച് രണ്ടു ദിവസം കൊണ്ടൊക്കെയാണ് ഒരു മൺചട്ടി മയപ്പെടുത്തിയിരുന്നത് അല്ലെ? എന്നാൽ ഇന്ന് ഫ്ലാറ്റിലും മറ്റും കഴിയുന്നവർ എന്ത് ചെയ്യും? മയപ്പെടുത്താതെ എടുത്താൽ മണ്ണിന്റെ ചുവ ഉണ്ടാവില്ലേ? അതുമല്ലെങ്കിൽ കളർ ഇളകി പോവാം. ചട്ടി പൊട്ടിയെന്നും വരാം .അപ്പോൾ പിന്നെ എന്തു ചെയ്യും? പുതു പുത്തൻ മൺചട്ടി മയപ്പെടുത്താനുള്ള രണ്ടു ഈസി ടിപ്പ് ആണ് ഇവിടെ ഞാൻ പറയാൻ പോവുന്നത്.

നമ്മുടെ പുതിയ ചട്ടിയിൽ നിറച്ചു വെള്ളവും ചായപ്പൊടിയുമിട്ട് നന്നായി തിളപ്പിച്ച് വറ്റിക്കണം. ഏകദേശം പകുതി വരുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യാം. ഈ വെള്ളം ആ ചട്ടിയിൽ തന്നെ വയ്ക്കണം. പിറ്റേന്ന് ഈ വെള്ളം കളഞ്ഞിട്ട് ചട്ടി കഴുകി തുടച്ചിട്ട് സ്റ്റവ് ഓൺ ചെയ്യാം. ഇതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് നന്നായിട്ട് ചുറ്റിക്കണം.

ചട്ടിയിൽ നിറച്ച വെള്ളത്തിൽ തേയിലപ്പൊടിക്ക് പകരം തേങ്ങാ ചിരകിയത് ചേർത്താലും മതി. ബാക്കിയൊക്കെ മുകളിൽ പറഞ്ഞത് പോലെ ചെയ്യാം.ഇപ്പോൾ മനസ്സിലായില്ലേ? ഇനി പുതിയൊരു മൺചട്ടി വാങ്ങിയാൽ മയപ്പെടുത്താൻ യാതൊരു ബുദ്ധിമുട്ടും ഇല്ല. ചട്ടി മയപ്പെടുത്തുന്നത് എങ്ങനെയെന്നതിനെ പറ്റി എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വിശദമായി വിഡിയോയിൽ പറയുന്നുണ്ട്. Mud Pot Seasoning Idea :

Mud Pot Seasoning Idea
Comments (0)
Add Comment