Mango Frooty Recipe Malayalam : വേനൽക്കാലമായാൽ കടകളിൽ നിന്നും ഫ്രൂട്ടി പോലുള്ള പാനീയങ്ങൾ വാങ്ങുന്നത് മിക്ക വീടുകളിലും പതിവായിരിക്കും.എന്നാൽ അതിൽ എന്തെല്ലാമാണ് ചേർത്തിട്ടുള്ളത് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കാറില്ല. കടയിൽ നിന്നും വാങ്ങുന്ന അതേ രുചിയിൽ മംഗോ ഫ്രൂട്ടി എങ്ങനെ വീട്ടിൽ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ മാംഗോ ജ്യൂസ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് അഞ്ചു മുതൽ 6 പഴുത്ത മാങ്ങ, ഒരു പച്ചമാങ്ങ, ഒരു കപ്പ് പഞ്ചസാര, ഒരു നാരങ്ങയുടെ നീര്, ആവശ്യത്തിന് വെള്ളം എന്നിവയാണ്.
ആദ്യം തന്നെ പഴുത്ത മാങ്ങ തൊലികളഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത് മാറ്റിവയ്ക്കുക.അതുപോലെ എടുത്തുവച്ച പച്ചമാങ്ങയും തൊലികളഞ്ഞ് ചെറുതായി അരിഞ്ഞുവെക്കണം. ശേഷം ഒരു കുക്കർ അടുപ്പത്ത് വെച്ച് അതിലേക്ക് മുറിച്ചുവെച്ച മാങ്ങ ചേർത്തു കൊടുക്കാം. അതോടൊപ്പം തന്നെ മധുരത്തിന് ആവശ്യമായ പഞ്ചസാര, കുറച്ചു വെള്ളം എന്നിവ കൂടി ചേർത്ത് കൊടുക്കണം. കുക്കർ മൂന്നു വിസിൽ വരുന്നത് വരെ അടിക്കണം. ശേഷം മാങ്ങ ചൂടാറി കഴിയുമ്പോൾ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് പൾപ്പാക്കി എടുക്കാം.
ഇത് മറ്റൊരു പാത്രത്തിലേക്ക് അരിച്ച് മാറ്റണം. അതിലേക്ക് നാരങ്ങ പിഴിഞ്ഞ് ഒഴിച്ചതും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാം. ഈയൊരു സമയത്ത് മധുരം കുറവാണ് എന്ന് തോന്നുകയാണെങ്കിൽ കൂടുതൽ പഞ്ചസാര ചേർത്ത് കൊടുക്കാവുന്നതാണ്. അതുപോലെ ജ്യൂസിന്റെ കൺസിസ്റ്റൻസി ആവശ്യത്തിനനുസരിച്ച് വെള്ളമൊഴിച്ച് സെറ്റ് ചെയ്യാവുന്നതാണ്.ശേഷം ഇത് തണുപ്പിക്കാനായി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.ഇപ്പോൾ കടയിൽ നിന്നും വാങ്ങുന്ന അതേ രുചിയിൽ മാംഗോ ഫ്രൂട്ടി തയ്യാറായിക്കഴിഞ്ഞു.ഒരിക്കലെങ്കിലും ഈയൊരു രീതിയിൽ മാംഗോ ജ്യൂസ് വീട്ടിൽ തയ്യാറാക്കി നോക്കിയാൽ പിന്നീട് കടയിൽ നിന്നും വാങ്ങേണ്ട ആവശ്യം വരുന്നില്ല.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.