Mambazha Pulissery Special Recipe Malayalam : പഴമയുടെ രുചിക്കൂട്ടായ നല്ല അസ്സൽ മാമ്പഴ പുളിശ്ശേരി ആർക്കാണ് കഴിക്കാൻ കൊതി തോന്നാത്തത്. സദ്യയിലും മറ്റും കേമനായ ഈ കറി എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്നതാണ്. അപാര രുചിയിൽ നല്ല നാടൻ മാമ്പഴ പുളിശ്ശേരി ഇതുപോലൊന്ന് ഉണ്ടാക്കി നോക്കൂ..!! എങ്ങനെയാണെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.
- മാങ്ങ – 6
- ഉപ്പ് – ആവശ്യത്തിന്
- മുളകുപൊടി – 1/4 ടീസ്പൂൺ
- മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
- വെള്ളം – ആവശ്യത്തിന്
- തേങ്ങ ചിരകിയത് – 1/2 തേങ്ങ
- കുരുമുളക് പൊടി – 1/2 ടീസ്പൂൺ
- പച്ചമുളക് – 4
- ജീരകം – 1/4 ടീസ്പൂൺ
- കറിവേപ്പില – 2 തണ്ട് + 3 തണ്ട്
- തൈര് – 450 മില്ലി
- പഞ്ചസാര – 2 ടീസ്പൂൺ
- വെളിച്ചെണ്ണ – 2 ടീസ്പൂൺ
- കടുക് – 1 ടീസ്പൂൺ
- ഉലുവ – 1/4 ടീസ്പൂൺ
- ഉണങ്ങിയ മുളക് – 3
മൺചട്ടിയാണ് നമ്മൾ ഇവിടെ മാമ്പഴപുളിശ്ശേരി തയ്യാറാക്കാനായി എടുക്കുന്നത്. തൊലി കളഞ്ഞെടുത്ത പഴുത്ത മാമ്പഴം ചട്ടിയിലേക്കിടാം. അതിലേക്ക് ഉപ്പ്, മുളക് പൊടി, മഞ്ഞള്‍പ്പൊടി, വെള്ളം എന്നിവ ചേര്‍ത്ത് നന്നായി വേവിക്കുക. വെന്ത് പാകമായി വരുമ്പോൾ അതിലേക്ക് തേങ്ങാ ചേർത്ത ഒരു അരപ്പ് തയ്യാറാക്കി ചേർത്ത് കൊടുക്കണം. തേങ്ങയോടൊപ്പം ജീരകം, പച്ചമുളക് എന്നിവ മിക്സിയിലിട്ട് നന്നായി അരച്ചെടുത്ത മിക്സ് ചേർക്കാം. ശേഷം എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. credit : Nimshas Kitchen