Mambazha Pulissery Easy Recipe Malayalam : മാമ്പഴക്കാലമായാൽ അതുപയോഗിച്ച് പല വിഭവങ്ങളും ഉണ്ടാക്കി നോക്കുന്നവരാണ് നമ്മൾ മലയാളികൾ. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് മാമ്പഴ പുളിശ്ശേരി. പ്രത്യേകിച്ച് കേരളത്തിന്റെ പലഭാഗങ്ങളിലും വിഷു സദ്യയിൽ മാമ്പഴ പുളിശ്ശേരി വിളമ്പുന്ന പതിവുണ്ട്. നല്ല രുചികരമായ മാമ്പഴ പുളിശ്ശേരി തയ്യാറാക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.
മാമ്പഴ പുളിശ്ശേരിക്ക് ഏറ്റവും പ്രധാനമായി ആവശ്യമായിട്ടുള്ളത് ചന്ദ്രക്കാരൻ മാമ്പഴമാണ്. ഈയൊരു മാമ്പഴം ഉപയോഗിച്ചാൽ മാത്രമാണ് പുളിശ്ശേരിക്ക് ഉദ്ദേശിച്ച രുചി ലഭിക്കുകയുള്ളൂ. ആവശ്യമായ മറ്റ് ചേരുവകൾ അരപ്പിലേക്ക് ആവശ്യമായ തേങ്ങ, ജീരകം, കറിയിലേക്ക് ആവശ്യമായ തൈര്, ശർക്കരപ്പാനി, മഞ്ഞൾപൊടി, മുളകുപൊടി, പച്ചമുളക്, കറിവേപ്പില, ചെറിയ ഉള്ളി, കടുക്, ഉലുവ, ഉലുവ പൊടി, എണ്ണ, ആവശ്യത്തിനു വെള്ളം ഇത്രയുമാണ്.
ആദ്യം ഒരു മൺചട്ടിയെടുത്ത് അതിലേക്ക് മാങ്ങയുടെ തൊലി കളഞ്ഞ് ഇട്ടു കൊടുക്കുക. ശേഷം കുറച്ച് മഞ്ഞൾപ്പൊടി, മുളകുപൊടി, പച്ചമുളക് കീറിയത്, കറിവേപ്പില, മാങ്ങ മുങ്ങിക്കിടക്കാൻ ആവശ്യമായ വെള്ളം എന്നിവ ഒഴിച്ച് സ്റ്റൗവിലേക്ക് വയ്ക്കണം. അതൊന്ന് ചെറുതായി കുറുകി വരുമ്പോൾ ശർക്കരപ്പാനി കൂടി ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇത് അടുപ്പിൽ ഇരുന്ന് ഒന്ന് തിളക്കുന്ന സമയം കൊണ്ട് കറിയിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കി എടുക്കാം. മിക്സിയുടെ ജാറിലേക്ക് തേങ്ങയും, ജീരകവും,രണ്ട് കറിവേപ്പിലയും ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. ശേഷം ഈ അരപ്പ് കറിയിലേക്ക് ചേർത്തു കൊടുക്കുക. അരപ്പിന്റെ പച്ചമണം മാറി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്തു വയ്ക്കാവുന്നതാണ്.
ശേഷം അതിലേക്ക് പുളിക്ക് ആവശ്യമായ അത്രയും തൈര് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കണം. ആവശ്യത്തിന് ഉപ്പ് കൂടി ഈ ഒരു സമയത്ത് ചേർത്തു കൊടുക്കാം. കറിയിലേക്ക് ആവശ്യമായ വറവ് ഉണ്ടാക്കാനായി ഒരു കരണ്ടിയിൽ എണ്ണയൊഴിച്ച് ചൂടായി വരുമ്പോൾ കടുക്,വറ്റൽ മുളക്, ഉലുവ, ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞത്, കറിവേപ്പില, മുളക് പൊടി എന്നിവ ചേർത്ത് ചൂടാക്കി എടുക്കണം. ഇത് കറിയിലേക്ക് ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം കുറച്ച് ഉലുവ പൊടി കൂടി അതിലേക്ക് ചേർത്തു കൊടുക്കാം. ഇത്രയും ചെയ്താൽ രുചികരമായ മാമ്പഴ പുളിശ്ശേരി റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.