Ifthar Special Lemon Juice Malayalam : വേനൽക്കാലത്ത് ദാഹം ശമിപ്പിക്കാനായി നാരങ്ങാവെള്ളം മിക്ക വീടുകളിലും ഉണ്ടാക്കുന്ന പതിവുണ്ടാകും. ഒരേ രുചിയിൽ തന്നെ എപ്പോഴും നാരങ്ങാവെള്ളം ഉണ്ടാക്കി മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന തേങ്ങ ചേർത്ത് വ്യത്യസ്തമായ ഒരു നാരങ്ങാവെള്ളത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു നാരങ്ങാവെള്ളം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് മുക്കാൽ കപ്പ് തേങ്ങ, അഞ്ച് ടീസ്പൂൺപഞ്ചസാര, രണ്ടോ മൂന്നോ നാരങ്ങയുടെ നീര് പിഴിഞ്ഞെടുത്തത്,
മൂന്ന് വലിയ കഷണം ഇഞ്ചി, രണ്ട് ഏലക്ക, വെള്ളം എന്നിവയാണ്. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം തേങ്ങ ഒരു കാരണവശാലും ഫ്രിഡ്ജിൽ നിന്ന് എടുത്ത് നേരിട്ട് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഈയൊരു നാരങ്ങാവെള്ളം തയ്യാറാക്കാനായി ആദ്യം മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് എടുത്തു വച്ച തേങ്ങ, ഇഞ്ചി, ഏലക്ക, പഞ്ചസാര എന്നിവ അല്പം വെള്ളമൊഴിച്ച് നല്ലതുപോലെ അടിച്ചെടുക്കുക. തണുത്ത വെള്ളം ഈയൊരു സമയത്ത് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
അതിനുശേഷം എടുത്തു വച്ച നാരങ്ങയുടെ നീര് കൂടി തയ്യാറാക്കി വെച്ച തേങ്ങയുടെ മിശ്രിതത്തിലേക്ക് ചേർത്ത് ആവശ്യത്തിന് തണുത്ത വെള്ളം കൂടി ചേർത്ത് നല്ലതുപോലെ തരിയില്ലാതെ അരിച്ചെടുക്കണം. തണുത്ത വെള്ളം ആദ്യം തന്നെ നേരിട്ട് ഉപയോഗിച്ചാൽ ചിലപ്പോൾ തേങ്ങ പാല് പിരിഞ്ഞു പോകാനുള്ള സാധ്യതയുണ്ട്.അതുപോലെ അത്യാവശ്യം നല്ല രീതിയിൽ മധുരം ചേർത്താൽ മാത്രമാണ് ഉദ്ദേശിച്ച രീതിയിൽ ഈ ഒരു നാരങ്ങാ വെള്ളത്തിന് രുചി ലഭിക്കുകയുള്ളൂ.
ഇത്രയും ചെയ്ത ശേഷം ഈ ഒരു നാരങ്ങ വെള്ളം അരിച്ചെടുത്ത് ഗ്ലാസിൽ ഓരോ ഐസ്ക്യൂബ് കൂടിയിട്ട് നല്ല തണുപ്പോട് കൂടി തന്നെ സെർവ് ചെയ്യാവുന്നതാണ്. വളരെ വ്യത്യസ്തമായ രുചിയിൽ അതേസമയം സ്വാദിഷ്ടമായ ഒരു നാരങ്ങാവെള്ളത്തിന്റെ റെസിപ്പി ആയിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. സ്ഥിരമായി ഒരേ രുചിയിൽ നാരങ്ങാവെള്ളം കുടിച്ച് മടുത്തവർക്ക് ഒരിക്കലെങ്കിലും ഈയൊരു രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : mama’s eatery by Shamna