How to make soft vellayappam Easy Recipe : മധ്യഭാഗം മൃദുവും അരികുകൾ അല്പം നേർത്ത് കട്ടിയുള്ളതുമായ വെള്ളയപ്പം കേരളത്തിലെ പ്രധാനപ്പെട്ട ഒരു പ്രാതൽ വിഭവമാണ്. നല്ല സോഫ്റ്റും പെർഫെക്റ്റും എളുപ്പത്തിലും എല്ലാവർക്കും തയ്യാറാക്കിയെടുക്കാവുന്ന വെള്ളയപ്പത്തിന്റെ റെസിപിയാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. ഇതിന്റെ കൂടെ തന്നെ വെള്ളയപ്പത്തിന് കിടിലൻ കൊമ്പിനേഷനായ വളരെ എളുപ്പത്തിലും
രുചിയിലും തയ്യാറാക്കിയെടുക്കാവുന്ന ഒരു മുട്ടക്കറിയുടെ റെസിപി കൂടെ ഉണ്ട്. വെള്ളയപ്പം ഉണ്ടാക്കിയിട്ട് ശരിയാവുന്നില്ല അല്ലെങ്കിൽ മാവ് പതഞ്ഞ് പൊങ്ങുന്നില്ല ഇത്തരം പരാതികളൊന്നും ഇനി നിങ്ങൾക്കുണ്ടാകില്ല. ഇനി നിങ്ങളുടെ മാവ് പതഞ്ഞ് പൊങ്ങി വരുക തന്നെ ചെയ്യും. ആദ്യമായി ഒരു പത്രത്തിലേക്ക് ഒന്നരക്കപ്പ് പച്ചരിയും ഒരു ടേബിൾസ്പൂൺ ഉഴുന്നും ചേർത്ത് കൊടുത്ത്
നല്ല പോലെ കഴുകിയെടുക്കൂക. പിന്നീട് നമ്മളിത് കഴുകിയെടുക്കുന്നില്ല. ശേഷം ഇതിലേക്ക് കാൽകപ്പ് ചോറും ഒരു ടീസ്പൂൺ ഉപ്പും ഒരുകപ്പ് തേങ്ങയും നാല് ടേബിൾസ്പൂൺ പഞ്ചസാരയും അരടീസ്പൂൺ യീസ്റ്റും ചേർത്ത് കൊടുക്കുക. പഞ്ചസാര ആവശ്യനുസരണം ചേർത്താൽ മതിയാവും. ഇവിടെ നമ്മൾ അൽപ്പം മധുരമുള്ള രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത്. ഇനി ഇതിലേക്ക് കുറച്ച് വെള്ളം ചേർത്ത് മിക്സ് ചെയ്യണം. വെള്ളം കൂടി പോവാതെ
നോക്കുകയും വേണം. നമ്മൾ ഇനി ഇതിലേക്ക് വെള്ളമൊന്നും ചേർക്കുകയില്ല ഇതിൽ തന്നെയാണ് കുതിർത്ത് അരച്ചെടുക്കുന്നത്. നമ്മുടെ അരിയുടെ മുകളിൽ പൊങ്ങി നിൽക്കുന്ന രീതിയിൽ വെള്ളം ചേർത്ത് കൊടുത്താൽ മതിയാവും. ശേഷം പഞ്ചസാരയും ഉപ്പും യീസ്റ്റുമെല്ലാം അലിഞ്ഞ് ചേരാനായി നല്ലപോലെ മിക്സ് ചെയ്തെടുക്കുക. അപ്പോൾ ഇത് പൊങ്ങി വരാനും വളരെ പെട്ടെന്ന് സാധിക്കും.
വെള്ളപ്പവും അതിലേക്ക് കിടിലൻ കൊമ്പിനേഷനായ മുട്ടക്കറിയും ഉണ്ടാക്കുന്നതിനെ കുറിച്ച് കൂടുതലറിയാൻ വീഡിയോ കാണുക.