നല്ല എളുപ്പത്തിൽ മംഗോ ജാം വീട്ടിൽ ഉണ്ടാകാം.!! ഒരു വർഷംവരെ കേടാകാതെ സൂക്ഷിക്കാം.!! | Homemade Mango Jam Recipe

Homemade Mango Jam Recipe : മാങ്ങ കാലം ആയി കഴിഞ്ഞാൽ പിന്നെ ഏതു സമയത്ത് വീട്ടിൽ മാങ്ങ ഉണ്ടാകും. എന്നാൽ ഏതു കാലത്തും മാങ്ങാ കഴിക്കാൻ തോന്നിയാലോ..മാങ്ങാ ഇങ്ങനെ ചെയ്തു സൂക്ഷിച്ചാൽ ഏതു കാലത്തും പൂതി തോന്നുമ്പോൾ കഴിക്കാം. അങ്ങനെ ഒന്നാണ് നമ്മൾ ഇന്ന് തയ്യാറാക്കാൻ പോകുന്ന മംഗോ ജാം. മാങ്ങ ഉണ്ട് വീട്ടിൽ ഇതുപോലെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. എത്ര കാലം വേണമെങ്കിലും സൂക്ഷിച്ചുവയ്ക്കാം.

അത് മാത്രമല്ല നമുക്ക് എല്ലാ ദിവസവും ഉപയോഗിക്കാൻ പറ്റുന്നതും വേറെ മായം ഒന്നും ചേർക്കാതെ വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് ഇത്. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ആദ്യം തന്നെ നാര് കുറഞ്ഞ നല്ല പഴുത്ത മധുരമുള്ള മാങ്ങ തോലു കളഞ്ഞു ചെറിയ കഷ്ണങ്ങൾ ആയി എടുക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റിയ ശേഷം നന്നായി അരച്ചെടുക്കുക. അരച്ച മാങ്ങ മാറ്റി വയ്ക്കുക. ശേഷം മറ്റൊരു ചീനച്ചട്ടി

Homemade Mango Jam Recipe

വച്ച് ചൂടാകുമ്പോൾ അതിലേക്ക് 3 കപ്പ് വെള്ളം ഒഴിച്ച് ചൂടാകാൻ വെക്കുക. ചൂടായി കഴിയുമ്പോൾ ഇതിലേക്ക് 2 ബൗൾ പഞ്ചസാര ചേർത്ത് കൊടുക്കുക, ഇത് നന്നായി അലിച്ചെടുക്കുക. അലിഞ്ഞു തുടങ്ങുമ്പോൾ അതിലേക്ക് ഒരു കറുകപ്പട്ടയുടെ പീസ് കൂടെ ചേർത്ത് വീണ്ടും നന്നായി ഇളക്കുക. ചെറുതായി കൈയിൽ ഒട്ടുന്ന പാകം ആകുമ്പോഴേക്കും, അതിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള മാങ്ങ ചേർത്തു

നന്നായി ഇളക്കി കൊടുക്കാം. കുറച്ചു സമയം കഴിയുമ്പോൾ ജാമിന്റെ പാകത്തിന് ആയി കിട്ടും. ഇങ്ങനെ ആയി കഴിഞ്ഞാൽ തണുക്കാൻ വയ്ക്കുക. ഗ്ലാസ്‌ ബോട്ടിലിലാക്കി സൂക്ഷിക്കാവുന്നതാണ്. ഒകുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ജാം ആണ്‌ മാങ്ങാ ജാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. credit : Mia kitchen

Homemade Mango Jam Recipe
Comments (0)
Add Comment