Gothambu Putt Recipe Malayalam : നമ്മൾ മലയാളികൾ ആയിട്ടുള്ള എല്ലാവർക്കും ഇഷ്ടമുള്ള ഒരു വിഭവം ആണ് പുട്ട്. അരി കൊണ്ടും റവ കൊണ്ടും ഗോതമ്പു കൊണ്ടും ചോളം കൊണ്ടും റാഗി കൊണ്ടും ഒക്കെ പുട്ട് ഉണ്ടാക്കാറുണ്ട്. ഇതിൽ തന്നെ ഗോതമ്പു പുട്ട് ആണ് പലർക്കും പ്രിയം. മറ്റു പുട്ടുകളെ വച്ചു നോക്കുമ്പോൾ പഞ്ചസാരയോ കറിയോ ഒന്നും ഇല്ലെങ്കിൽ കൂടിയും ഗോതമ്പ് പുട്ട് കഴിക്കാൻ നല്ല രുചിയാണ്. എന്നാൽ പലർക്കും ഉള്ള പ്രശ്നം ആണ് ഗോതമ്പു പുട്ട് സോഫ്റ്റ് ആവുന്നില്ല എന്നത്. ചിലർക്ക് ഒക്കെ പുട്ടിന് കുഴയ്ക്കുമ്പോൾ ഉണ്ട കെട്ടുന്നതാണ് പ്രശ്നം എങ്കിൽ മറ്റു ചിലർക്ക് ശരിയായി നനയാത്തതാണ് പ്രശ്നം.
അതിനൊക്കെ ഉള്ള പരിഹരമാണ് ഇതോടൊപ്പം ഉള്ള വീഡിയോ. നമ്മൾ ചപ്പാത്തി ഒക്കെ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അതേ മാവ് തന്നെയാണ് ഗോതമ്പു പുട്ടിനും ഉപയോഗിക്കുന്നത്. വീഡിയോയിൽ ഒന്നര ഗ്ലാസ്സ് ഗോതമ്പു പൊടി ആണ് എടുത്തിരിക്കുന്നത്. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് യോജിപ്പിക്കണം. ഇതിലേക്ക് കുറേശ്ശേ വെള്ളം ചേർത്ത് കുഴയ്ക്കണം.
കാൽ ഗ്ലാസ്സ് വെള്ളം ഉപയോഗിച്ച് കുഴയ്ക്കുമ്പോൾ വീഡിയോയിൽ കാണുന്ന പരുവം ആവും. ഇതിനെ മിക്സിയിൽ ഇട്ട് ഒന്ന് അടിച്ചെടുക്കാം. ഒരു പുട്ട് കുറ്റി എടുത്തിട്ട് ചില്ല് ഇട്ടതിനു ശേഷം തേങ്ങ ചിരകിയതും പുട്ടിന്റെ മാവും മാറി മാറി നിറയ്ക്കുക. ഇതിനെ ആവി കയറ്റി എടുത്താൽ നല്ല രുചികരമായ ഗോതമ്പ് പുട്ട് തയ്യാർ.
പുട്ടിന്റെ മാവിന്റെ പാകം എങ്ങനെയാണ് ശരിയായോ എന്നറിയുന്ന വിദ്യയും വീഡിയോയിൽ കാണിക്കുന്നുണ്ട്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഗോതമ്പ് പുട്ട്. ഗോതമ്പ് പുട്ട് കഴിച്ചു കഴിഞ്ഞാൽ പെട്ടെന്ന് വിശക്കുകയും ഇല്ല എന്നതാണ് ഈ വിഭവത്തിന്റെ ഗുണം.