വൈകിട്ട് ചൂട് ചായക്കൊപ്പം കഴിക്കാൻ നല്ല നാടൻ ചായക്കട പലഹാരമായ ബോണ്ട ഉണ്ടാക്കി നോക്കിയാലോ. ഗോതമ്പ് പൊടിയും പഴവും പഞ്ചസാരയുമെല്ലാം ചേർത്ത് തയ്യാറാക്കുന്ന ഈ ബോണ്ട രുചി സമൃദ്ധമാണ്. വൈകുന്നേരത്തെ ചായക്കൊപ്പം കലക്കൻ രുചിയിൽ ബോണ്ട തയ്യാറാക്കാം.
Ingredients:
ഗോതമ്പ് പൊടി – 1 കപ്പ്
മൈദ – 1 കപ്പ്
ബേക്കിംഗ് സോഡ – 1/4 ടീസ്പൂൺ + ഒരു നുള്ള്
പാളയങ്കോടൻ പഴം – 2 എണ്ണം
പഞ്ചസാര – 1/2 കപ്പ്
ഉപ്പ്
ഏലക്ക പൊടി – 3/4 ടീസ്പൂൺ
വെള്ളം
ഓയിൽ – ആവശ്യത്തിന്
ആദ്യമായി ഒരു ബൗളിലേക്ക് 250 ml കപ്പിൽ ഒരു കപ്പ് ഗോതമ്പ് പൊടിയും ഒരു കപ്പ് മൈദ പൊടിയും ചേർക്കണം. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മീഡിയം വലിപ്പമുള്ള രണ്ട് പാളയംകോടൻ പഴം ചെറിയ കഷണങ്ങളാക്കി മുറിച്ചതും കൂടെ അരക്കപ്പ് പഞ്ചസാരയും കൂടെ ചേർത്ത് നന്നായി അരച്ചെടുക്കാം. നേരത്തെ എടുത്ത് വച്ച പൊടിയിലേക്ക് ഒരു നുള്ള് ഉപ്പും സോഡാപ്പൊടി അല്ലെങ്കിൽ ബേക്കിംഗ് സോഡയും കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കാം. ശേഷം ഇതിലേക്ക് അരച്ച് വെച്ച പഴത്തിന്റെ മിക്സും മുക്കാൽ ടീസ്പൂൺ
ഏലക്ക പൊടിയും കൂടെ ചേർത്ത് കൈകൊണ്ട് നല്ലപോലെ കുഴച്ചെടുക്കണം. ഏലക്കയുടെ കൂടെ ഒരു ടീസ്പൂൺ പഞ്ചസാര കൂടെ ചേർത്ത് പൊടിക്കുമ്പോൾ ഇത് നല്ലപോലെ പൊടിഞ്ഞ് കിട്ടും. അടുത്തതായി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വെള്ളം കൂടെ ചേർത്ത് കുഴച്ചെടുത്ത ശേഷം കയ്യിൽ വെള്ളം തടവി തയ്യാറാക്കിയ മാവ് ബോളുകളാക്കി ഉരുട്ടിയെടുക്കാം. ഒരു ചീനച്ചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് തയ്യാറാക്കി വച്ച ബോളുകൾ ചേർത്ത് കുറഞ്ഞ തീയിൽ വേവിച്ചെടുക്കാം. ചായക്ക് ചൂടോടെ കഴിക്കാൻ ബോണ്ട റെഡി.