Easy Soft Chapathy Recipe : ഇന്ന് മിക്ക വീടുകളിലും ഉണ്ടാക്കുന്ന ഒരു പലഹാരമാണ് ചപ്പാത്തി എന്ന് പറയുന്നത്. ചോറ് കഴിക്കാൻ പറ്റാത്തവരും അമിത പ്രമേഹമുള്ളവർക്കും കഴിക്കാൻ പറ്റിയ ഉത്തമ ഭക്ഷണമാണ് ചപ്പാത്തി. വളരെ പെട്ടെന്ന് തന്നെ വീട്ടിൽ നല്ല മയമുള്ള ചപ്പാത്തി എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് ചിന്തിക്കുന്നവരാണ് കേരളീയരിൽ അധികവും ആളുകൾ. ചപ്പാത്തിക്ക് മയം കിട്ടുന്നതിനായി
എണ്ണയും മുട്ടയും ഒക്കെ സാധാരണ ചപ്പാത്തിയിൽ ഉപയോഗിക്കാറുണ്ടെങ്കിലും മുട്ട ഉപയോഗിക്കാത്തവരെ സംബന്ധിച്ചിടത്തോളം അത് വലിയ ഒരു പ്രതിസന്ധി തന്നെയാണ്. എന്നാൽ ഇന്ന് വെജിറ്റേറിയനായവർക്കും നോൺ വെജിറ്റേറിയൻ ആയുള്ളവർക്കും നല്ല മയമുള്ള ചപ്പാത്തി മുട്ടയുടെ സഹായമില്ലാതെ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇന്ന് നോക്കുന്നത്
Easy Soft Chapathy Recipe
പലപ്പോഴും നമ്മുടെയൊക്കെ വീടുകളിൽ ചോറ് എല്ലാവരും കഴിച്ചതിനുശേഷം അല്പം ബാക്കി വരാറുണ്ട്. ഒന്നോ രണ്ടോ കപ്പ് മാത്രം വരുന്ന ചോറ് ഇനി എന്ത് ചെയ്യും, കളയേണ്ടി വരുമോ എന്ന് ആശങ്കപ്പെടുന്നവർക്ക് ഈയൊരു ടിപ്പ് സന്തോഷപൂർവ്വം സ്വീകരിക്കാവുന്നതാണ്. എങ്ങനെ ചോർ ഉപയോഗിച്ച് നല്ല മയമുള്ള ചപ്പാത്തി തയ്യാറാക്കാം എന്നാണ് നോക്കുന്നത്. അതിനായി ആവശ്യം ഒരു കപ്പ് ചോറാണ്. ഈ ഒരു കപ്പ് ചോറ് മിക്സിയുടെ ജാറിലേക്ക്
ഇട്ടശേഷം അതേ കപ്പിൽ ഒന്നോ ഒന്നരയോ കപ്പ് ഗോതമ്പ് പൊടി കൂടി ഇട്ടു കൊടുക്കാം. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്ന് അടിച്ചെടുക്കാവുന്നതാണ്.ഒരുപാട് അരഞ്ഞു പോകേണ്ട യാതൊരു കാര്യവുമില്ല. അല്പം വെള്ളം ചേർത്ത് ചോറും മാവും ഒന്ന് മിക്സ് ആയി വരുന്നത് വരെ അടിച്ചെടുക്കുക മാത്രം ചെയ്താൽ മതി. അതിൻറെ പരുവം താഴെ കാണുന്ന വീഡിയോയിൽ നിന്ന് മനസ്സിലാക്കാം. തുടർന്നുള്ള കാര്യങ്ങൾ മനസ്സിലാക്കുന്നതിനും വീഡിയോ പൂർണമായി കണ്ടു നോക്കൂ