എണ്ണ കുടിക്കാത്ത പൂരി ഉണ്ടാക്കണോ? എങ്കിൽ റവ എടുത്തോളൂ.!! രാവിലത്തേക്കു അടിപൊളി റവ പൂരി.!! | Easy Rava Poori Recipe Malayalam

Easy Rava Poori Recipe Malayalam : മിക്ക ആളുകൾക്കും ഏറെ ഇഷ്ടമുള്ള ഒരു പലഹാരമാണ് പൂരി. സാധാരണ നമ്മൾ തയ്യാറാക്കിയ ഉടനെ കഴിച്ചില്ലെങ്കിൽ കാട്ടിയാവുന്ന ഒന്നാണിത്. പൂരി ഉണ്ടാക്കിയെടുക്കുമ്പോൾ പലപ്പോഴും എണ്ണ കുടിക്കുന്നതായി കാണാറുണ്ട്. എന്നാൽ നല്ല ബോള് പോലെ പൊങ്ങി വരുന്ന നല്ല ക്രിസ്പി ആയിട്ടുള്ള എന്നാൽ എണ്ണ ഒട്ടും കുടിക്കാത്ത റവ പൂരി റെസിപ്പിയാണ്.

എന്നാൽ ഇവിടെ നമ്മൾ സ്ഥിരമായി ഉണ്ടാക്കുന്ന ഗോതമ്പ് പൊടിക്ക് പകരം റവയാണ് ഉപയോഗിക്കുന്നത്. ഈ പൂരി ആയി വരുമ്പോഴേക്കും വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു ഉരുളക്കിഴങ്ങ് കറിയുടെ റെസിപ്പി കൂടി പരിചയപ്പെടാം. പൂരി തയ്യാറാക്കാനായി നമ്മൾ രണ്ട് കപ്പ് റവയാണ് എടുക്കുന്നത്. വറുക്കാത്ത റവയാണ് നമ്മൾ എടുക്കുന്നത്. അടുത്തതായി എടുത്ത് വച്ച റവ

മിക്സിയിലിട്ട് ഒന്ന് പൊടിച്ചെടുക്കാം. ചെറിയ തരികളൊക്കെ ഉള്ള വിധത്തിൽ ഒന്ന് പൊടിച്ചെടുത്താൽ മതിയാവും. പൊടിച്ചെടുത്ത റവ ഒരു ബൗളിലേക്ക് മാറ്റാം. ശേഷം ഇതിലേക്ക് അര ടീസ്പൂൺ ഉപ്പ് കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി പൂരിക്ക് കുഴക്കുന്ന പോലെ ഇതൊന്ന് കുഴച്ചെടുക്കണം. അടുത്തതായി ഇതിലേക്ക് മുക്കാൽ കപ്പ് വെള്ളമൊഴിച്ച് കൊടുക്കണം. പൂരിക്ക് കുഴച്ചെടുക്കുന്ന പോലെ ഒരുപാട് കട്ടിയിലൊ ലൂസായോ അല്ലാതെ ഒരു മീഡിയം

പരുവത്തിൽ വേണം കുഴച്ചെടുക്കാൻ. ഏകദേശം ഒരു പത്ത് മിനിറ്റോളം ഇതൊന്ന് റെസ്ററ് ചെയ്യാൻ വയ്ക്കുമ്പോൾ തന്നെ തരി വെള്ളം കുടിച്ച് ശരിയായ പാകത്തിലാവും. അതിന് മുൻപായി അര ടീസ്പൂൺ ഓയിൽ ഒന്ന് തൂവി കൊടുക്കണം. മുകൾ ഭാഗമൊന്നും ഡ്രൈ ആവാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഓയിൽ പുരട്ടിയ ശേഷം അടച്ച് വച്ച് റെസ്റ്റ് ചെയ്യാൻ വെക്കാം. ഒട്ടും എണ്ണ കുടിക്കാത്ത ഈ റവ പൂരി എങ്ങനെ ഉണ്ടാക്കാം എന്നറിയാൻ വീഡിയോ കാണുക.

easy breakfasteasy ppori recipeEasy Rava Poori Recipe Malayalampoori without oil
Comments (0)
Add Comment