Easy Peanut Snack : കപ്പലണ്ടി അഥവാ നിലക്കടല കൊണ്ട് നല്ല രുചിയുള്ള ഒരു സ്നാക് ആണ് ഉണ്ടാക്കിയെടുക്കാൻ പോകുന്നത്. വെറും 2 ചേരുവ മാത്രം ഉപയോഗിച്ച നല്ല ടേസ്റ്റി ആയ ഇത് ഉണ്ടാക്കിയെടുക്കാവുന്നതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. അതിനായി ആദ്യം തന്നെ ഒരു കപ്പ് കപ്പലണ്ടി എടുക്കണം. വറുത്ത കപ്പലണ്ടിയാണ് നമ്മൾ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
ഇത് മിക്സി ജാറിലേക്ക് ഇട്ട് കൊടുക്കാം. നന്നായി പൊടിച്ചെടുക്കേണ്ട ആവശ്യം ഇല്ല. ചെറുതായൊന്ന് കറക്കിയെടുത്താൽ മതി. ശേഷം അതൊരു പാത്രത്തിലേക്ക് മാറ്റിവെക്കാം. നിലക്കടല എടുത്ത അതെ അളവിൽ തന്നെ ഒരു കപ്പ് പഞ്ചസാര കൂടി എടുക്കണം. ഇത് മിക്സിയിൽ ഒന്ന് അടിച്ചെടുത്ത ശേഷം ഒരു പാനിൽ ഇട്ട് ചൂടാക്കി എടുക്കണം. പെട്ടെന്നു അലിഞ്ഞു കിട്ടാനാണ് നമ്മൾ പൊടിച്ചടുക്കുന്നത്. വളരെ കുറഞ്ഞ തീയിൽ ഒട്ടും
കട്ടകളില്ലാതെ പെട്ടെന്ന് അലിയിച്ചെടുക്കാം. കയ്യെടുക്കാതെ ഇളക്കിയെടുക്കാൻ ശ്രദ്ധിക്കണം. അതിലേക്ക് പൊടിച്ചു വെച്ചിരിക്കുന്ന കപ്പലണ്ടി ചേർക്കാം. തീ ഓഫ് ചെയ്ത ശേഷം രണ്ടും കൂടി നന്നായി മിക്സ് ചെയ്തെടുക്കാം. ഒരു പത്രത്തിന് മുകളിൽ എണ്ണ തടവിയശേഷം ഒരു സ്പൂൺ ഉപയോഗിച്ചു തയ്യാറാക്കി വെച്ചിരിക്കുന്ന മിക്സ് അതിനു മുകളിലായി പരത്തിയെടുക്കണം. അൽപ്പം കട്ടിയിലാണ് നമ്മൾ ഇവിടെ ചെയ്തെടുക്കുന്നത്.
ചൂടോടു കൂടി തന്നെ നമുക്ക് ഇഷ്ടമുള്ള ആകൃതിയിലാക്കി കട്ട് ചെയ്തു വെക്കാം. ചൂടാറിയ ശേഷം കഴിച്ചു നോക്കൂ. വളരെ സ്വാദുള്ള കപ്പലണ്ടി മിട്ടായി റെഡി ആയിട്ടുണ്ട്. ഇഷ്ടപെട്ടാൽ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്ത് എത്തിക്കാൻ മറക്കല്ലേ.. വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ഉമ്മച്ചിന്റെ അടുക്കള by shereena ചാനല്‍ Subscribe ചെയ്യാനും മറക്കരുത്.