Easy Mango Drink Recipe : ഇപ്പോഴത്തെ സീസണിൽ എല്ലാ സ്ഥലങ്ങളിലും ലഭ്യമായ ഒന്നാണ് മാമ്പഴം എന്ന് പറയുന്നത്. ചൂടുകൂടൂതൽ ആയതുകൊണ്ട് തന്നെ മാമ്പഴവും അത് ഉപയോഗിച്ചുള്ള സാധനങ്ങളും കഴിക്കുവാൻ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ താല്പര്യവുമാണ്. ഇന്ന് നിങ്ങളുടെ വീട്ടിൽ ഒരു വിരുന്നുകാർ വന്നാൽ അവരെ വളരെ എളുപ്പത്തിൽ ഞെട്ടിക്കാൻ കഴിയുന്ന ഒരു വിഭവമാണ് പരിചയപ്പെടാൻ പോകുന്നത്.വിരലില്ലെണ്ണാവുന്ന സാധനങ്ങൾ ഉപയോഗിച്ച്
എങ്ങനെയാണ് അടിപൊളി ഒരു ഡ്രിങ്ക് തയ്യാറാക്കുന്നത് എന്ന് നോക്കാം…അതിനായി ആവശ്യം നന്നായി പഴുത്ത ഒരു മാങ്ങയാണ്. ആളുകളുടെ എണ്ണം അനുസരിച്ച് മാങ്ങയുടെ അളവിൽ നമുക്ക് വ്യത്യാസം വരുത്താവുന്നതാണ്. മാങ്ങ നന്നായി കഴുകി ചെത്തി ചെറിയ കഷണങ്ങളാക്കി മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കാം. ഇതിനോടൊപ്പം തന്നെ ഒരു ടീസ്പൂൺ ഇൻസ്റ്റന്റ് കോഫി പൗഡർ കൂടി ചേർത്തു കൊടുക്കാം.ഇൻസ്റ്റന്റ് കോഫി പൗഡർ
തന്നെ ചേർത്തു കൊടുക്കേണ്ടതാണ്. ശേഷം നമുക്ക് ഇതിലേക്ക് ആവശ്യം ഒരു കട്ട ഐസ് ക്യൂബ് ആണ്. അതുകൂടി ചേർത്തുകൊടുത്ത് ഇതിലേക്ക് കുറച്ച് തണുത്ത പാൽ കൂടി ഒഴിച്ച് ഇത് നന്നായി ഒന്ന് അരച്ചെടുക്കാവുന്നതാണ്.ശേഷം ഇത് നമുക്കൊരു ഗ്ലാസ്സിലേക്ക് മാറ്റാം. അതിനുശേഷം ഇതിലേക്ക് കുറച്ചുകൂടി തണുത്ത പാൽ ഒഴിച്ച് നന്നായി ഒന്ന് മിക്സ് ചെയ്തെടുക്കാവുന്നതാണ്.
ഇതോടുകൂടി നമ്മുടെ ഡ്രിങ്ക് തയ്യാറാക്കുന്നത് അവസാനിച്ചിരിക്കുകയാണ്. നന്നായിതൊന്നു മിക്സ് ചെയ്യുന്ന സമയത്ത് മധുരം നോക്കി വേണമെങ്കിൽ കുറച്ചുകൂടി പഞ്ചസാര ഇട്ടു കൊടുക്കാവുന്നതാണ്. അതിനുശേഷം ഫൈനൽ ടച്ച് എന്ന നിലയിൽ ഈ ഡ്രിങ്കിന്റെ പുറത്ത് കുറച്ച് മാംഗോ കൂടി ഒഴിച്ചു കൊടുക്കാം, ഒരു ഗാർണിഷിങ്ങിന്.