Easy Evening Snack Recipe Malayalam : അവധിക്കലമൊക്കെ കഴിഞ്ഞ് കുട്ടികൾ സ്കൂളുകളിൽ പോയിത്തുടങ്ങുന്ന സമയമായി. വൈകുന്നേരം സ്കൂൾ കഴിഞ്ഞ് വരുന്ന നമ്മുടെ കുട്ടികൾക്ക് പലഹാരങ്ങൾ ഉണ്ടാക്കി വയ്ക്കുന്നത് പതിവാണ്. പക്ഷെ പലപ്പോഴും അമ്മമാർക്കെല്ലാം പുതുതായി അവർക്ക് എന്ത് ഉണ്ടാക്കിക്കൊടുക്കും എന്ന് സംശയമാണ്. ഇനി മുതൽ ആ സംശയം വേണ്ട സ്കൂൾ വിട്ട് വരുമ്പോൾ ചിന്തിക്കാത്ത രുചിയിൽ
കുട്ടികൾക്ക് ചെയ്ത് കൊടുക്കാവുന്ന ഒരു ഹെൽത്തി പലഹാരമാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. ആവിയിൽ വേവിച്ചെടുക്കാവുന്ന വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു പലഹാരമാണിത്. നമ്മുടെ വീട്ടിൽ തന്നെയുള്ള കുറച്ച് ചേരുവകൾ മാത്രം ഉപയോഗിച്ച് ചെയ്തെടുക്കാവുന്ന ഈ പലഹാരം ബ്രേക്ക് ഫാസ്റ്റായും സ്നാക്ക് ആയും ഡിന്നർ ആയുമെല്ലാം
നമുക്ക് കഴിക്കാവുന്നതാണ്. ഇത് തയ്യാറാക്കുന്നതിനായി ആദ്യമായി നമ്മൾ എടുക്കുന്നത് രണ്ട് വലിയ കാരറ്റ് ആണ്. തൊലിയെല്ലാം കളഞ്ഞ് വൃത്തിയാക്കിയ 150 ഗ്രാം കാരറ്റ് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ശേഷം നമുക്കിതൊന്ന് ആവിയിൽ വേവിച്ചെടുക്കണം. അതിനായി ഇത് അനുയോജ്യമായ പത്രത്തിലേക്കിട്ട് ആവിയിൽ വേവിച്ചെടുക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്കിത് നല്ലപോലെ വേവിച്ചെടുക്കാവുന്നതാണ്. നല്ല പോലെ വേവായിട്ടുണ്ടോ എന്നറിയാൻ ഒരു ഫോർക്ക് കൊണ്ടോ മറ്റോ ഒന്ന് കുത്തി
നോക്കിയാൽ മതിയാവും. വേവിച്ച കാരറ്റ് മാറ്റി വച്ച ശേഷം ഇതിലേക്ക് ഒരു ഫില്ലിംഗ് തയ്യാറാക്കാനായി ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് മുക്കാൽ കപ്പ് ശർക്കര ഇട്ട് കൊടുക്കുക. കൂടാതെ ഒരു കാൽ കപ്പ് ശർക്കര കൂടെ ഇട്ട് കൊടുത്ത് ഇതൊന്ന് അലിയിച്ചെടുക്കണം.ഒരു തവണ രുചി അറിഞ്ഞാൽ ദിവസവും ഉണ്ടാക്കാൻ തോന്നിക്കുന്ന ഈ പുതിയ സൂത്രം എന്തെന്നറിയാൻ വീഡിയോ കാണുക.