അറിയാം ഒരു നാലുമണി പലഹാരത്തെ; മിനിറ്റുകൾ കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന റെസിപ്പി ഇതാ… | Easy Evening Recipe

അറിയാം ഒരു നാലുമണി പലഹാരത്തെ; മിനിറ്റുകൾ കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന റെസിപ്പി ഇതാ… | Easy Evening Recipe

Easy Evening Recipe : കുട്ടികൾക്കൊക്കെവളരെയധികം ഇഷ്ടമാകുന്ന ഒരു സ്നാക്കാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്.ഇത് നമുക്ക് ഉണ്ടാക്കി കഴിഞ്ഞാൽ രണ്ടാഴ്ച വരെയൊക്കെ ഫ്രിഡ്ജിൽ വെക്കാതെ പുറത്തു തന്നെ സൂക്ഷിച്ചു വെക്കാം. എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കുന്ന ഈ റെസിപ്പി ഇനി പരിചയപ്പെടാം . ആദ്യം തന്നെ നമുക്കൊരു മിക്സിയുടെ ജാറിലേക്ക് ഒരു മുട്ട ചേർക്കാം. ഇനി നമുക്ക് ഇതിലേക്ക് കാൽ കപ്പ് പാൽപ്പൊടി ചേർക്കാം. പിന്നീട് ചേർക്കുന്നത് കാൽകപ്പ് പഞ്ചസാരയാണ്.

മധുരം നിങ്ങൾക്ക് കുറച്ചുകൂടി അധികം വേണമെന്നുണ്ടെങ്കിൽ ഒരു വൺ ബൈ ത്രീ കപ്പ് വരെ ചേർക്കാവുന്നതാണ്.ഇനി നമുക്ക് ഇതിലേക്ക് ചേർക്കേണ്ടത് ക്രീം ചീസ് ആണ്. നിങ്ങളുടെ കയ്യിൽ ക്രീം ചീസ് ഇല്ലെങ്കിൽ നെയ്യോ അതുമല്ലെങ്കിൽ പാലോ ചേർക്കാം. ഏകദേശം ഒരു മൂന്ന് ടേബിൾ സ്പൂൺ ക്രീം ചീസ് ചേര്ത്ത് അത്യാവശ്യം ഉപ്പുകൂടി ചേർക്കാം. പിന്നെ ഒരു ടീസ്പൂൺ വാനില എസൻസ് ചേർക്കുന്നുണ്ട്.അര കപ്പ് വെള്ളം കൂടി ഒഴിച്ച് എല്ലാം കൂടി

Easy Evening Recipe

നല്ലതുപോലെ ഒന്ന് അടിച്ചു എടുക്കാം.ഇനി ഇതിലേക്ക് കാൽ കപ്പ് ഓയിലാണ് ചേർക്കുന്നത്. സൺ ഫ്‌ളവർ ഓയിൽ ചേർക്കാവുന്നതാണ്.ഇത് ചേർത്തിട്ട് ഒന്നുകൂടി ഇതൊന്നു അടിച്ചെടുക്കാം. എന്നിട്ട് അത് മാറ്റി വെക്കുക. ഇനി നമുക്ക് വേണ്ടത് ഒരു രണ്ടര കപ്പ് മൈദ ആണ്.

രണ്ടര കപ്പ് മൈദ ഒരു ബൗളിലേക്ക് ഇട്ടു കൊടുത്ത ശേഷം ഇതിലേക്ക് ഏകദേശം ഒരു മുക്കാൽ ടീസ്പൂൺ വരെ ബേക്കിംഗ് പൗഡർ, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർക്കാം. എന്നിട്ട് ഇതെല്ലാം കൂടി നല്ലതുപോലെ ഒന്ന് മിക്സ് ചെയ്ത് എടുക്കാം. നന്നായിട്ടു ഒന്ന് മിക്സ് ചെയ്തതിന് ശേഷം നമ്മൾ മുമ്പ് അടിച്ചു വെച്ച മാവിലേക്ക് ഒഴിച്ച് കൊടുക്കാം. നല്ലതുപോലെ മിക്സ് ചെയ്യാം. അതിനുശേഷം ചെയ്യേണ്ടത് അറിയാൻ വീഡിയോ കാണുക….

Easy Evening Recipe

Comments (0)
Add Comment