Coconut Milk Tea Recipe Malayalam ; കുടിക്കും തോറും രുചി കൂടുന്ന ചായയോ? അതെന്താ സംഭവം എന്നല്ലേ. അത് അറിയാനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടാൽ മതിയാവും. നമ്മളിൽ പലർക്കും ഒരു ദിവസം തുടങ്ങുന്നത് തന്നെ ചായ കുടിച്ചു കൊണ്ടല്ലേ. രാവിലെയും വൈകുന്നേരവും കൃത്യ സമയത്ത് ചായ കിട്ടിയില്ല എങ്കിൽ പലർക്കും ബുദ്ധിമുട്ട് ആണ്. ചായ കിട്ടിയില്ലെങ്കിൽ
പിന്നെ തലവേദനയായി പരവശമായി. അത് പോലെ തന്നെ കൊച്ചു കുട്ടികൾക്ക് പോലും ചായ ഇഷ്ടമാണ്. പാൽ കൊടുത്താൽ മടിയോടെ കുടിക്കുന്ന കുട്ടികൾ പോലും പാൽചായ കൊടുത്താൽ ഒട്ടും മടി ഇല്ലാതെ കുടിക്കും. മഴക്കാലത്ത് ചായയും കുടിച്ച് വരാന്തയിൽ ഇരിക്കാൻ എന്തു രസമാണ്. എന്നാൽ പാലോ പാൽപ്പൊടിയോ ഇല്ലെങ്കിൽ എന്തു ചെയ്യും? അതിന് ഒരു പരിഹാരം ഉണ്ട്. ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ചിട്ട് അതിലേക്ക് തേയിലപ്പൊടി ചേർക്കണം.
ഇതിലേക്ക് ചേർക്കുന്നത് പശുവിൻ പാലോ പാൽപ്പൊടിയോ അല്ല. തേങ്ങാപ്പാൽ ആണ് നമ്മൾ ഇതിലേക്ക് ചേർക്കുന്നത്. തേങ്ങ ചിരകിയത് ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റിയിട്ട് അരച്ചതിന് ശേഷം തേങ്ങാപ്പാൽ പിഴിഞ്ഞ് എടുക്കണം. നമ്മൾ തിളപ്പിച്ചു വച്ചിരിക്കുന്ന തേയില വെള്ളത്തിൽ ഈ പാൽ ചേർത്ത് പഞ്ചസാരയും ചേർത്ത് യോജിപ്പിക്കണം. വൈകുന്നേരം ചായയുടെ ഒപ്പം കഴിക്കാവുന്ന ഒരു പൊടിയും ഇതോടൊപ്പം
ഉണ്ടാക്കുന്നുണ്ട്. അതിനായി സവാള ചെറുതായി അരിഞ്ഞെടുക്കാം. ഇതോടൊപ്പം പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും മല്ലിയിലയും ചെറുതായി അരിഞ്ഞെടുക്കാം. ഇതെല്ലാം കൂടി ഒരു ബൗളിൽ അരിപ്പൊടിയും കടലമാവും ഉപ്പും മുളകുപൊടിയും മഞ്ഞൾപ്പൊടിയും വെള്ളവും ചേർത്ത് യോജിപ്പിക്കണം. ഇതിനെ എണ്ണയിൽ ഇട്ട് വറുത്തു കോരി എടുക്കണം. അപ്പോൾ ഇനി വിരുന്നുകാർ വരുമ്പോൾ ഇങ്ങനെ ചായയും പലഹാരവും ഉണ്ടാക്കി നൽകിയാൽ തീർച്ചയായും നിങ്ങളാവും വീട്ടിലെ സ്റ്റാർ.