Chama Putt Recipe : ആരോഗ്യകാര്യത്തിൽ ശ്രദ്ധ ചെലുത്താൻ തുടങ്ങി നമ്മൾ മലയാളികൾ. ആ സമയത്ത് വീട്ടിലിരുന്ന് വണ്ണം വച്ച പലരും ഇന്ന് വണ്ണം കുറയ്ക്കാനും ആരോഗ്യകരമായ ഭക്ഷണരീതികൾ പിന്തുടരാനും ശ്രമിക്കുന്നു. എന്നാൽ നമ്മുടെ നാടിന്റെ തനത് വിഭവങ്ങൾ മുന്നിൽ കാണുമ്പോൾ ഇതെല്ലാം മറന്നും പോവും. അങ്ങനെ ഉള്ളവർക്ക് ഉള്ള വീഡിയോ ആണ് താഴെ കാണുന്നത്.
സാധാരണ ആയിട്ട് അരിയും ഗോതമ്പും റവയും ഒക്കെ ഉപയോഗിച്ചാണ് നമ്മുടെ ഒക്കെ വീട്ടിൽ പുട്ട് ഉണ്ടാക്കുന്നത്. പണ്ടത്തെ കാലത്ത് എന്നാൽ മറ്റു ധാന്യങ്ങൾ ഉപയോഗിച്ചും പുട്ട് ഉണ്ടാക്കിയിരുന്നു. അങ്ങനെ ഉള്ള ഒരു പുട്ട് ആണ് വിഡിയോയിൽ കാണിക്കുന്നത്. ചാമ അരി കൊണ്ടുള്ള പുട്ട് ആണ് ഇത്. സാധാരണ പുട്ട് ഉണ്ടാക്കുന്നത് പോലെ തന്നെയാണ് ഈ പുട്ടും ഉണ്ടാക്കുന്നത്.
ചാമ അരി കഴുകി ഉണക്കി പൊടിപ്പിച്ചതിന് ശേഷം വറുത്ത് വച്ചാൽ ആവശ്യമുള്ള സമയത്ത് എടുത്ത് പുട്ട് ഉണ്ടാക്കാം.വളരെ രുചികരമായ ഈ പുട്ട് പ്രമേഹം ഉള്ളവർക്ക് പോലും ധൈര്യമായി കഴിക്കാവുന്നതാണ്. ഇതോടൊപ്പം കഴിക്കാവുന്ന ഒരു അടിപൊളി കടലക്കറിയും ഈ വിഡിയോയിൽ ഉണ്ട്. ഒരു കുക്കറിൽ കുതിർത്ത കടലയുടെ ഒപ്പം സവാളയും തേങ്ങാക്കൊത്തും മുളകുപൊടിയും മല്ലിപ്പൊട്ടിയും മഞ്ഞൾപ്പൊടിയും ഇട്ട് വേവിച്ചതിനു ശേഷം നന്നായി
ഉടച്ചിട്ട് കടുകും ചുവന്നുള്ളിയും കറിവേപ്പിലയും വറ്റൽ മുളകും ചേർത്ത് താളിച്ചു ചേർത്താൽ മാത്രം മതി.അരിയ്ക്ക് പകരം റാഗി, ചാമ അരി, തെന പോലെ ഉള്ള ധാന്യങ്ങൾ ഉപയോഗിക്കുന്നത് എന്തിനാണ് എന്നും ഇതിന്റെ ഒക്കെ ആരോഗ്യഗുണങ്ങൾ എന്തൊക്കെ ആണെന്നും വിശദമായി മനസിലാക്കാനായി വീഡിയോ മുഴുവനായും കാണുക.