ചുമ ജലദോഷം മാറ്റാൻ ഇനി ഒറ്റ കട്ടൻ ചായ മതി.!! ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.!! | Black Tea For Cough Malayalam

Black Tea For Cough Malayalam : ചുമ, ജലദോഷം, തൊണ്ടവേദന, കഫക്കെട്ട് തുടങ്ങിയവയെല്ലാം നാം നിരന്തരം നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളാണ്. കാലാവസ്ഥാ വ്യതിയാനം കൊണ്ടും, തണുപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടും തുടങ്ങി വ്യത്യസ്ഥ കാരണങ്ങൾ കൊണ്ടുണ്ടാകുന്ന ഈ ആരോഗ്യ പ്രശ്നങ്ങൾ പലപ്പോഴും ഒരു ബുദ്ധിമുട്ടായി മാറാറുണ്ട്.

എന്നാൽ പലപ്പോഴും ഈ അസുഖങ്ങൾക്ക് പരിഹാരം തേടി ഡോക്ടറെ കാണാനോ ചികിത്സ തേടാനോ ഒന്നും നമ്മൾ മെനക്കെടാറില്ല എന്നതാണ് സത്യം. എന്നാൽ ഇവ സങ്കീർണ്ണമാവുമ്പോളാണ് പലരും ഈ അസുഖങ്ങൾക്ക് പ്രതിവിധി തേടുന്നത്. അതിനായി ആദ്യം തന്നെ നമ്മൾ വീട്ടിൽ ചെയ്യാവുന്ന ചികിത്സാവിധികൾ പരീക്ഷണ വിധേയമാക്കും. അത്തരത്തിൽ പരീക്ഷിക്കാവുന്ന ഒരു കട്ടൻ ചായയാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്.

മേൽപറഞ്ഞ അസുഖങ്ങൾ വെറും ഒരു മണിക്കൂർ കൊണ്ട് മാറാൻ ഈ കട്ടൻചായ മതി. ഇത് തയ്യാറാക്കുന്നതിനായി ഒരു ചെറിയ കഷണം ഇഞ്ചിയും രണ്ട് അല്ലി വെളുത്തുള്ളിയും ഒരു ഏലക്കയും ഒരു ചെറിയ കഷണം നാരങ്ങയും എടുക്കണം. ശേഷം ഒരു പാനിലേക്ക് കുറച്ച് വെള്ളമെടുത്ത് അതിലേക്ക് എടുത്ത് വച്ച നാരങ്ങാ മുറി ചേർത്ത് കൊടുക്കണം. ഇനി ഈ വെള്ളം നന്നായൊന്ന് തിളച്ച് വരുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും ഒന്ന്

ചതച്ച് ചേർത്ത് കൊടുക്കാം. അതുപോലെ ഏലക്കായ ഒന്ന് പൊട്ടിച്ചും ചേർത്ത് കൊടുക്കാം. അടുത്തതായി ഒരു കാൽ ടീസ്പൂൺ കുരുമുളക് ചതച്ചത് ചേർത്ത് കൊടുക്കണം. നമ്മുടെ വീട്ടിൽ~ തന്നെയുള്ള പച്ച കുരുമുളക് ആണെങ്കിൽ അര ടീസ്പൂൺ ചേർത്ത് കൊടുത്താലും നല്ലതാണ്. ശേഷം ഒരു അര ടീസ്പൂണോളം ബെല്ലം ചെറുതായൊന്ന് പൊടിച്ചത്‌ ചേർത്ത് കൊടുക്കണം. ഇനി ഇതെല്ലാം കൂടെ നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് കൊടുക്കണം. വീട്ടിൽ തന്നെയുള്ള ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന നാച്ചുറലായ ഈ രുചികരമായ ചായയുടെ റെസിപ്പിക്കായി വീഡിയോ കാണുക.

healthy black tearemodies of cough
Comments (0)
Add Comment