നാലുമണി പലഹാരം എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ്. പക്ഷേ ഉണ്ടാക്കാൻ ഉള്ള മടി കൊണ്ട് പലപ്പോഴും നമ്മൾ അത് ഒഴിവാക്കാറാണ് പതിവ്. അങ്ങനെയുള്ള അവർക്കായി ഒരു കിടിലൻ നാലുമണി പലഹാരം റെസിപ്പി ആണ് ഇത്. വളരെ കുറഞ്ഞ ചെലവിൽ രുചികരമായ ഒരു നാലുമണി പലഹാരം റെഡിയാക്കാൻ ഇങ്ങനെ ചെയ്താൽ മതി. അഞ്ചു രൂപയുടെ ഒരു കൂട് ബൂസ്റ്റും നല്ലതുപോലെ പഴുത്ത ഒരു നേന്ത്രപ്പഴവും വെച്ച്
എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരം റെസിപ്പി ആണ് ഇത്. ഇതിന് ആദ്യമായി അത്യാവശ്യം നല്ലതു പോലെ പഴുത്ത ഒരു നേന്ത്രപ്പഴം എടുക്കുക. തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് അതിലേക്ക് ബൂസ്റ്റ് പൊടിച്ചിടുക. ഇനി വെള്ളം ചേർക്കാതെ നന്നായി പേസ്റ്റ് പോലെ അരച്ചെടുക്കുക. ഒരു നേന്ത്രപ്പഴത്തിൽ ആണ് ഒരു കൂട് ബൂസ്റ്റ് എന്ന
അളവ്. കൂടുതൽ അളവിൽ പലഹാരം ഉണ്ടാക്കുന്നവർ അതിനനുസരിച്ച് ബൂസ്റ്റ്ൻറെയും അളവ് കൂട്ടേണ്ടതാണ്. എടുക്കുന്ന നേന്ത്രപ്പഴം അതിന് മധുരം കുറവാണെങ്കിൽ മിക്സിയിലിട്ട് അടിക്കുന്ന സമയത്ത് അൽപം പഞ്ചസാര കൂടി ചേർക്കാവുന്നതാണ്. ഇനി ഇതൊരു മിക്സിങ് ബൗളിലേക്ക് ഇട്ട് അരക്കപ്പ്
മൈദ പൊടിയോ ഗോതമ്പു പൊടിയോ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പരുവത്തിലാണ് എടുക്കേണ്ടത്. ഈ കിടിലൻ റെസിപ്പിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക. credit : Mums Daily