3 Minute Cakeappam Recipe : ചായക്കടയുടെ ചില്ല് അലമാരയിൽ ഇരിക്കുന്ന പലഹാരങ്ങൾ എന്നും നമുക്കൊക്കെ ഒരു വീക്നെസ് ആണ്. പഴംപൊരിയും പരിപ്പുവടയും മടക്കും ഒക്കെ പോലെ തന്നെ പഴക്കേക്കും നമ്മളെ കൊതിപ്പിക്കാറുണ്ട്. അത് പോലെ ഉള്ള ഒരു കേക്കപ്പത്തിന്റെ റെസിപ്പി ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്.
ഈ ഒരു കേക്കപ്പത്തിന്റെ പ്രത്യേകത എന്തെന്നാൽ ഇതിൽ മുട്ട ചേർന്നിട്ടില്ല എന്നതാണ്. അത് പോലെ തന്നെ വെറും മൂന്നേ മൂന്ന് മിനിറ്റ് മാത്രം മതി ഈ കേക്കപ്പം ഉണ്ടാക്കാനായി. നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാവാറുള്ള നേന്ത്രപ്പഴവും ശർക്കരയും ആണ് ഇത് ഉണ്ടാക്കാൻ പ്രധാനമായും വേണ്ടത്.
കപ്പ് കേക്ക് പോലെ തന്നെയാണ് ഇതും തയ്യാറാക്കുന്നത്. എന്നാൽ കപ്പ് കേക്ക് ഉണ്ടാക്കുമ്പോൾ ഇടുന്ന ബേക്കിങ് പൗഡർ ഓൺഞം വേണ്ട എണ്ണ ഗുണമുണ്ട്. ഇത് ഉണ്ടാക്കാനായി നല്ലത് പോലെ പഴുത്ത ഒരു നേന്ത്രപ്പഴം ഒരു മിക്സിയുടെ ജാറിലേക്ക് ചെറുതായി മുറിച്ചിട്ട് ഇടുക. ഇതിലേക്ക് മൈദയോ അരിപ്പൊടിയോ ഗോതമ്പ് പൊടിയോ ചേർത്ത് നല്ലത് പോലെ അരച്ചെടുക്കണം.
ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയിട്ട് ശർക്കര പാവ് കാച്ചി ഒഴിച്ചിട്ട് നല്ലത് പോലെ യോജിപ്പിക്കണം. ഇതിലേക്ക് ഒരു സ്പൂൺ എണ്ണയും ബേക്കിങ് സോഡയും ഏലയ്ക്ക പൊടിച്ചതും ചേർത്ത് യോജിപ്പിക്കണം.
ഇതിനെ ഇഡലി തട്ടിൽ വച്ച് ആവി കയറ്റി എടുക്കാം. അതല്ലെങ്കിൽ വീഡിയോയിൽ കാണുന്നത് പോലെയും ആവി കയറ്റി ഈ കേക്കപ്പം ഉണ്ടാക്കാം. കുട്ടികൾക്ക് ധൈര്യമായി കൊടുക്കാവുന്ന ഒരു പലഹാരമാണ് ഇത്. പഴം കഴിക്കാത്ത കുട്ടികൾക്ക് ഇത് ഉണ്ടാക്കി കൊടുത്താൽ ഒരു മടിയും കൂടാതെ തന്നെ അവർ ആസ്വദിച്ചു കഴിക്കും.