നാരങ്ങയും ഉപ്പും ഉണ്ടോ? ഈ സൂത്രങ്ങൾ അറിഞ്ഞാൽ അടുക്കളയിലെ റാണിയാകാം. | Kitchen Tips Malayalam

Whatsapp Stebin

Kitchen Tips Malayalam : ഇന്ന് നമ്മൾ വീട്ടമ്മമാർക്ക് വളരെയേറെ പ്രയോജനപ്രദമാകുന്ന കുറച്ച് നല്ല ടിപ്സുകളാണ് നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത്. നമ്മുടെ വീട്ടമ്മമാർ നിത്യജീവിതത്തിൽ ചെയ്യുന്ന അടുക്കള ജോലികളെ എളുപ്പത്തിലാക്കാൻ സഹായിക്കുന്ന കുറച്ച് നല്ല കിച്ചൺ ടിപ്സുകളാണ് നമ്മളിവിടെ പറയാൻ പോകുന്നത്. യാതൊരു പണച്ചെലവും കൂടാതെ തന്നെ നമുക്ക് ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച്

ചെയ്യാവുന്ന കാര്യങ്ങളാണിവ. നമ്മൾ കുക്കർ സ്ഥിരമായി ഉപയോഗിക്കാറുണ്ടല്ലേ? കുക്കറിൽ സാധാരണ പരിപ്പ്, പയർ, ചോറ് എന്നിവയൊക്കെ വയ്ക്കുന്ന സമയത്ത് അത് തിളച്ച് ചാടുകയും നമ്മുടെ കുക്കറും ഗ്യാസ് സ്ററൗവ്വുമൊക്കെ ആകെ വൃത്തികേടാകുന്നത് പതിവാണ്. ഇത് ഒഴിവാക്കാനൊരു എളുപ്പവഴിയുണ്ട്. കുക്കറിൽ എന്തെങ്കിലും വേവിക്കാൻ

വെക്കുന്ന സമയത്ത് ചെറിയൊരു തുണി കുക്കറിന്റെ വിസിന്റെ ഭാഗത്തായി വച്ച് കഴിഞ്ഞാൽ നമ്മൾ കുക്കറിൽ എന്ത് വേവിക്കാൻ വച്ചാലും അത് തിളച്ച് ചാടത്തില്ല. നമ്മൾ തുണി വെക്കുമ്പോൾ മുഴുവനായും വിസിൽ കവർ ചെയ്ത് വക്കാതെ പകുതി ഭാഗത്ത് മാത്രമാണ് വക്കുന്നത്. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ കുക്കർ എപ്പോളും നല്ല വൃത്തിയായിട്ട് തന്നെയിരിക്കും. നമ്മൾ മിക്സിയുടെ ജാറിൽ അരി അരച്ചെടുക്കുകയോ അല്ലെങ്കിൽ കേക്കിന്റെ ബാറ്റർ

ഒക്കെ ഉണ്ടാക്കുമ്പോൾ ഇത് കഴുകിയെടുക്കാൻ പലപ്പോഴും ബുദ്ധിമുട്ടാണ്. യാതൊരു ബുദ്ധിമുട്ടും കൂടാതെ കൈതൊടാതെ തന്നെ ഇത് വൃത്തിയാക്കിയെടുക്കാൻ സാധിക്കും. അതിനായി മിക്സിയുടെ ജാറിൽ നിന്നും അരി അരച്ചത് മാറ്റിയതിനു ശേഷം കുറച്ച് വെള്ളമൊഴിച്ച് കൊടുക്കുക. ശേഷം ഒരു തുള്ളി ലിക്വിഡ് കൂടെ ചേർത്ത് കൊടുത്ത് മിക്സിയിൽ തന്നെ ഒന്ന് കറക്കിക്കൊടുക്കുക.
ഈ ടിപ്പ് എങ്ങനെ ചെയ്യാം എന്നറിയാനും കൂടുതൽ ടിപ്പുകൾ പരിചയപ്പെടാനുമായി വീഡിയോ കാണുക…

You might also like