ഈച്ച ശല്യം ഒഴിവാക്കാൻ ഇതാ ഒരു അടിപൊളി ഐഡിയ; ഇനി ഈച്ച പരിസരത്ത് വരില്ല.!! | Eecha Shalyam Home Tips

Eecha Shalyam Home Tips : ഈച്ചശല്യം ഇല്ലാത്ത വീടുകൾ കുറവായിരിക്കും. പ്രത്യേകിച്ച് മാമ്പഴക്കാലവും ചക്കക്കാലവും വന്നാൽ പിന്നെ പറയുകയും വേണ്ട ഈച്ചശല്യം ഇല്ലാത്ത വീടുകളുണ്ടാവില്ല. വീട്ടമ്മമാരുടെ ഒരു പ്രധാന ശത്രുവാണ് ഈച്ചകൾ. ഇവയുണ്ടെങ്കിൽ കഴിക്കാനെടുത്ത് വച്ച ഏത് ഭക്ഷണത്തിന് പുറകെയും വരും. മറ്റു പ്രാണികളെ പോലെ ദേഹത്ത് കടിച്ചു ശല്യം ചെയ്യില്ലെങ്കിലും രോഗങ്ങൾ പരത്താൻ മുൻപന്തിയിൽ ആണിവ. ഈച്ചകളെ തുരത്താനായി പല മാർഗ്ഗങ്ങളും നമ്മൾ പഴറ്റി നോക്കാറുണ്ട്.

ഇന്നത്തെ വിപണിയിൽ ഈച്ചകളെ തുരത്താനുള്ള സ്പ്രേകൾ അടക്കമുള്ള നിരവധി ഉല്പന്നങ്ങൾ നിലവിലുണ്ട്. എന്നാൽ നിരവധി രാസവസ്തുക്കളാൽ നിറഞ്ഞ ഇത്തരം ഉല്പന്നങ്ങൾ ഈച്ചശല്യം ഒരു പരിധി വരെ കുറക്കുയ്ക്കുമെങ്കിലും ഇത് വീട്ടിലുള്ളവർക്ക് വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ്. മാത്രമല്ല അടുക്കളയിൽ പൊതുവെ വീട്ടിലെ

മറ്റിടങ്ങളേക്കാൾ ഈച്ചശല്യം കൂടുതലാവും. അപ്പോൾ അടുക്കളയിൽ ഇത്തരത്തിലുള്ള സ്പ്രേകളുടെയൊക്കെ പ്രയോഗം വളരെ ദോഷകരമാവും. ഈച്ചയെ ഓടിക്കാൻ തുണിയും മറ്റുമെടുത്ത് വീശുകയും കൈകൊണ്ട് വീശുകയുമൊക്കെ ചെയ്ത് പലപ്പോഴും അടുക്കളയിലെ പാത്രങ്ങൾ വരെ തട്ടി വീണ് പൊട്ടാറുണ്ട്. ഈച്ചകളെ തുരത്താൻ ചിലവ് കുറഞ്ഞതും പ്രകൃതിദത്തവുമായ

മാർഗങ്ങളാണ് വേണ്ടത്. എന്നാൽ ഈച്ചയെ പറപറത്താനുള്ള ഒരു കിടിലൻ പൊടിക്കൈ ഉണ്ട്. ഇനി ഈച്ചയെ ഓടിക്കാൻ ശ്രമിച്ച് പാത്രമൊന്നും ആരും ഉടച്ച് കളയണ്ട. അടുക്കളയിലെ സ്ലാബിലും തട്ടുകളിലും മറ്റ് വീടിന്റെ ഏതു ഭാഗങ്ങളിലാണ് ഈച്ചശല്യം ഉള്ളതെങ്കിലും ആ ഭാഗത്ത് അൽപ്പം ഗ്രാമ്പു വിതറിയിട്ടാൽ മതി ഈച്ചകൾ പമ്പകടക്കും. ഗ്രാമ്പു നമുക്ക് യാതൊരു വിധത്തിലുള്ള ദോഷവും ഉണ്ടാക്കുകയുമില്ല.
ഈച്ചയെ പറപ്പിക്കാനുള്ള ഈ ടിപ്പിനെ കുറിച്ച് കൂടുതലറിയാൻ വീഡിയോ കണ്ടോളൂ…

You might also like