മുട്ട കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ സ്നാക്ക് റെസിപ്പി! | Egg Evening Easy Snack

Egg Evening Easy Snack : വൈകുന്നേരങ്ങളിൽ ചായയോടൊപ്പം എന്ത് സ്നാക്ക് ഉണ്ടാകുമെന്ന് ചിന്തിച്ച് തലപുകയ്ക്കുന്നവരായിരിക്കും മിക്ക അമ്മമാരും. എല്ലാ ദിവസവും ഒരേ സ്നാക്ക് തന്നെ ഉണ്ടാക്കി കൊടുത്താൽ കുട്ടികളുടെ പരാതി വേറെയും. എന്നാൽ വീട്ടിലുള്ള കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി മുട്ട കൊണ്ട് ഉണ്ടാക്കിയെടുക്കാവുന്ന ഒരു കിടിലൻ സ്നാക്ക് റെസിപ്പി അറിഞ്ഞിരിക്കാം. അതിനായി ആവശ്യമായിട്ടുള്ളത് രണ്ട് വലിയ മുട്ട, ഉള്ളി, പച്ചമുളക്, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, ഗരം മസാല, ഉപ്പ്,ബ്രഡ് ക്രംസ് എന്നിവയെല്ലാമാണ്. ഈയൊരു സ്നാക്ക് […]

കറിയിൽ ഉപ്പു കൂടിയോ?വിഷമിക്കണ്ട ഈ പൊടികൈ അറിഞ്ഞാൽ ഇനി നിങ്ങൾ ടെന്ഷൻ ആവുകയേ ഇല്ല. | Salt Using Trickes Malayalam

Salt Using Trickes Malayalam : വീട്ടിലേക്ക്,അതിഥികളെ ക്ഷണിച്ച് തിരക്കിട്ട് ഭക്ഷണം തയ്യാറാക്കി വച്ചതിന് ശേഷമായിരിക്കും മിക്കപ്പോഴും ഉപ്പും,പുളിയുമെല്ലാം കൂടിപ്പോയി എന്ന സത്യം നമ്മൾ തിരിച്ചറിയുന്നത്. ഇത്തരത്തിൽ ഉപ്പു കൂടിയ അല്ലെങ്കിൽ മുളക് അധികമായ കറി എങ്ങനെ അവർക്ക് നൽകുമെന്ന് കരുതി ടെൻഷൻ അടിക്കുന്നവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ചില പൊടിക്കൈകൾ അറിഞ്ഞിരിക്കാം.ചിക്കൻ, മീൻ പോലുള്ള കറികളിൽ ഉപ്പ് കൂടിയെന്ന് തോന്നുകയാണെങ്കിൽ അല്പം ചെറുനാരങ്ങ നീര് പിഴിഞ്ഞൊഴിച്ചാൽ മതിയാകും. അതുപോലെ സാധാരണ കറികളിൽ ഉപ്പും എരിവുമെല്ലാം അധികമാകുമ്പോൾ […]

വെറും മൂന്ന് ചേരുവ കൊണ്ട് പഞ്ഞി പോലുള്ള വാനില കേക്ക് തയ്യാറാക്കാം!! | Vanila Cake Recipe Malayalam

Vanila Cake Recipe Malayalam : ബേക്കറിയിൽ നിന്നും ലഭിക്കുന്ന അതേ രുചിയിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരു വാനില കേക്ക് റെസിപ്പി മനസ്സിലാക്കിയാലോ!!കേക്ക് തയ്യാറാക്കുന്നതിന് മുൻപായി ബേക്ക് ചെയ്യാനുള്ള ട്രേ ഗ്രീസ് ചെയ്ത് വെക്കണം. അതിനായി ആറിഞ്ച് വലിപ്പത്തിൽ ഒരു ബേക്കിങ് ട്രേ ആണ് ഉപയോഗിക്കേണ്ടത്. അതിനു ശേഷം ഒരു ബ്രഷ് ഉപയോഗപ്പെടുത്തി ഓയിൽ അപ്ലൈ ചെയ്ത് വട്ടത്തിൽ മുറിച്ചെടുത്ത ബട്ടർ പേപ്പർ വച്ച് ട്രെ മാറ്റിവയ്ക്കാവുന്നതാണ്. ശേഷം, കേക്ക് ബേക്ക് ചെയ്യാനായി […]

കൂർക്ക വൃത്തിയാക്കാൻ വളരെ എളുപ്പത്തിലൊരു വഴി അറിയണോ?ഇനി ബുദ്ധിമുട്ടില്ലാതെ കൂർക്ക ഉപ്പേരി തയ്യാറാക്കാം. | Koorkka Cleaning Tips Malayalam

Koorkka Cleaning Tips Malayalam : കഴിക്കാൻ വളരെയധികം രുചിയുള്ള ഒരു കിഴങ്ങ് വർഗ്ഗമാണ് കൂർക്ക. കൂർക്ക കറിയായും ഉപ്പേരിയായും ഇറച്ചിയോട് ചേർത്തുമെല്ലാം ഉണ്ടാക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും. എന്നാൽ മിക്കപ്പോഴും കൂർക്ക ഉപയോഗിക്കുമ്പോൾ അത് വൃത്തിയാക്കി എടുക്കലാണ് പണിയുള്ള കാര്യം. കൂർക്ക എളുപ്പത്തിൽ വൃത്തിയാക്കാൻ ചെയ്യാവുന്ന ഒരു ട്രിക്ക് പരിചയപ്പെടാം.ആദ്യം കൂർക്ക വെള്ളം ഒഴിച്ച് രണ്ടോ മൂന്നോ പ്രാവശ്യം നല്ലതുപോലെ കഴുകി എടുക്കണം. കൂർക്കയിൽ ഒട്ടും മണ്ണില്ലാത്ത രീതിയിൽ വേണം,പൈപ്പിനു ചുവട്ടിൽ വച്ച് കഴുകിയെടുക്കാൻ. ഇത്തരത്തിൽ […]

വെള്ളരിക്ക പച്ചടി ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കു ,!!ഇരട്ടി രുചിയിൽ ഒരു കറി എളുപ്പത്തിൽ. | Vellarikka Pachadi Recipe

Vellarikka Pachadi Recipe : നമ്മുടെയെല്ലാം വീടുകളിൽ ഓണം, വിഷു പോലുള്ള എല്ലാ ആഘോഷങ്ങൾക്കും സ്ഥിരമായി ഉണ്ടാക്കുന്ന ഒന്നായിരിക്കും വെള്ളരിക്ക പച്ചടി. എന്നാൽ മിക്കപ്പോഴും ഉദ്ദേശിച്ച സ്വാദ് ലഭിക്കുന്നില്ല എന്നതായിരിക്കും പലരുടെയും പരാതി. എന്നാൽ വെള്ളരിക്ക പച്ചടി ഇനി പറയുന്ന രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കൂ. നല്ല സ്വാദ് ലഭിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. അതിനായി ആദ്യം ചെയ്യേണ്ടത് മിക്സിയുടെ ജാറിൽ ഒരു കപ്പ് തേങ്ങ, മൂന്നു മുതൽ നാല് പീസ് ഇഞ്ചി കഷ്ണങ്ങൾ, ഒരു സ്പൂൺ […]

കടയിൽ നിന്നും വാങ്ങുന്ന അതേ രുചിയിൽ ബ്രോസ്റ്റഡ് ചിക്കൻ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം! | Broasted Chiken At Home Recipe

Broasted Chiken At Home Recipe : നമ്മുടെയെല്ലാം വീടുകളിലെ കുട്ടികൾക്ക് വളരെയധികം കഴിക്കാൻ ഇഷ്ടമുള്ള ഒരു വിഭവമായിരിക്കും ബ്രോസ്റ്റഡ് ചിക്കൻ. എന്നാൽ മിക്കപ്പോഴും വീട്ടിൽ ചിക്കൻ ഫ്രൈ ഉണ്ടാക്കുമ്പോൾ അത് കടയിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കാറില്ല. കടയിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ ബ്രോസ്റ്റഡ് ചിക്കൻ എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആദ്യം ആവശ്യമായിട്ടുള്ളത് അത്യാവശ്യം വലിപ്പത്തിൽ കട്ട് ചെയ്ത് എടുത്ത തോലോട് കൂടിയ ചിക്കൻ […]

ചെറുപയർ ഒരു തവണ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ..ഏതു നേരവും കഴിക്കാനിതാ ഒരു സൂപ്പർ പലഹാരം.!! | Cheru Payar Paniyaaram Recipe

Cheru Payar Paniyaaram Recipe : മിക്ക വീടുകളിലും രാവിലെ പ്രഭാതഭക്ഷണമായി എന്തുണ്ടാക്കുമെന്ന് ആലോചിച്ച് തലപുകയ്ക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. കുട്ടികൾക്കും പ്രായമായവർക്കും ഒരേ രീതിയിൽ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.വളരെ ഹെൽത്തിയായി അതേസമയം രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു മസാല പരിയാരത്തിന്റെ റെസിപ്പി മനസ്സിലാക്കാം. ചെറുപയർ ഉപയോഗിച്ച് മസാല പരിയാരം തയ്യാറാക്കാനായി ആദ്യം ഒരു ബൗളിലേക്ക് ഒരു കപ്പ് ചെറുപയർ ആവശ്യത്തിന് വെള്ളം എന്നിവ ഒഴിച്ച്,കുതിർത്താനായി എടുക്കുക. ഒന്നുകിൽ തലേദിവസം രാത്രിയോ അല്ലെങ്കിൽ കുറഞ്ഞത് മൂന്നു […]

അടുക്കള പണി എളുപ്പമാക്കാൻ ചില കിടിലൻ ട്രിക്കുകൾ പരിചയപ്പെടാം!! | Kitchen Easy Cleaning Tips Malayalam

Kitchen Easy Cleaning Tips Malayalam : അടുക്കള വൃത്തിയായി സൂക്ഷിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഉപയോഗിക്കുന്ന പാത്രങ്ങൾ,വൃത്തിയായി സൂക്ഷിക്കാനും ജോലിഭാരം ലഘൂകരിക്കാനുമായി പരീക്ഷിക്കാവുന്ന കുറച്ചു ട്രിക്കുകൾ അറിഞ്ഞിരിക്കാം.പാൽ തിളപ്പിക്കുന്ന സമയത്ത് ചൂട് കൂടി തിളച്ചു പോകുന്നത് മിക്ക വീടുകളിലും സംഭവിക്കാറുള്ള ഒരു കാര്യമാണ്. അത് ഒഴിവാക്കാനായി പാൽ തിളപ്പിക്കുന്ന പാത്രത്തിന് മുകളിൽ ഒരു മരത്തിന്റെ കയിൽ വച്ച് കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി എത്ര കൂടുതൽ ചൂടിൽ ആണെങ്കിലും, പാൽ തിളച്ച് പുറത്തു പോകുന്നത് ഒഴിവാക്കാനായി […]

സ്ഥിരമായി ബിരിയാണി കഴിച്ചു മടുത്തോ? എങ്കിൽ ഈ ചെമ്മീൻ ചോറൊന്നു ട്രൈ ചെയ്തു നോക്കൂ.!!കിടിലൻ രുചിയിൽ. | Chemmeen Choru Recipe

Chemmeen Choru Recipe ; സ്ഥിരമായി ബിരിയാണി കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു വിഭവമാണ് ചെമ്മീൻ ചോറ്.ഇത് ഉണ്ടാക്കാനായി ആദ്യം 250 ഗ്രാം ജീരകശാല അരി നല്ലതുപോലെ കഴുകി 20 മുതൽ 30 മിനിറ്റ് വരെ കുതിർത്ത് വയ്ക്കുക. അടുത്തതായി ചെമ്മീൻ ചോറിന് ആവശ്യമായ 350 ഗ്രാം ചെമ്മീൻ കഴുകി വൃത്തിയാക്കി എടുക്കണം. ശേഷം അതിലേക്ക് 1/4 ടീസ്പൂൺ മഞ്ഞൾ പൊടി, എരിവിന് ആവശ്യമായ മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് […]

ചോറിനു ചപ്പാത്തിക്കും കൂട്ടാവുന്ന ഒരു കിടിലൻ കറി.!!വീട്ടിലുള്ള സാധങ്ങൾവെച്ച് ഒരു സോയ കറി ഉണ്ടാക്കാം.| Soya Curry Tasty Recipe

Soya Curry Tasty Recipe : സോയ 65 തയ്യാറാക്കാനായി, രണ്ട് കപ്പ് അളവിൽ സോയ എടുക്കണം. ശേഷം,ഒരു പാനിൽ ആവശ്യത്തിന് വെള്ളമൊഴിച്ച് നല്ലതുപോലെ തിളക്കുമ്പോൾ എടുത്തു വച്ച സോയ അതിലേക്ക് ചേർത്തു കൊടുക്കുക. അത്യാവശ്യം നന്നായി തിളച്ച് തുടങ്ങുമ്പോൾ വെള്ളം ഊറ്റിക്കളഞ്ഞ് സോയ മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. അതിനുശേഷം നോർമൽ വാട്ടർ ഒഴിച്ച് സോയ നല്ലതു പോലെ പിഴിഞ്ഞ് വെള്ളം കളഞ്ഞ് വൃത്തിയാക്കി എടുക്കണം. ശേഷം ഒരു ബൗളിൽ രണ്ടര ടേബിൾസ്പൂൺ അളവിൽ കാശ്മീരി ചില്ലി […]