Washing Machine Easy Tips And Tricks : ഇന്ന് വാഷിംഗ് മെഷീൻ ഉപയോഗിക്കാത്ത വീടുകൾ കുറവാണല്ലേ??? നമ്മൾ വാഷിംഗ് മെഷീനിൽ തുണി അലക്കുമ്പോൾ ഒരു പ്ലാസ്റ്റിക് കവർ ഇട്ടുകൊടുക്കുക. ഇതുകൊണ്ട് നമുക്ക് രണ്ട് ഗുണങ്ങളാണ് ഉള്ളത്. ഒന്നാമതായി നമ്മൾ അലക്കുന്ന സമയത്ത് ഹാർഡ് ആയിട്ടുല്ല തുണികൾ ഉണ്ടെങ്കിൽ അതിലെ അഴുക്ക് പെട്ടെന്ന് പോയിക്കിട്ടാനായി അല്ലെങ്കിൽ അലക്കുകല്ലിൽ കിട്ടുന്ന
അതേ ഒരു റിസൾട്ട് വാഷിംഗ് മെഷീനിൽ കിട്ടാനായിട്ട് ഇത് സഹായിക്കും. പ്ലാസ്റ്റിക് കവർ ഇട്ടുകൊടുത്തതിന് ശേഷം കുറച്ച് സോപ്പ് പൊടി കൂടി ഇട്ടുകൊടുത്താൽ കാര്യം റെഡി. രണ്ടാമതായി ചില വാഷിംഗ് മെഷീനുകൾക്കുള്ള ഒരു പ്രശ്നമാണ് സോപ്പ് പൊടി ഇട്ടുകൊടുത്താൽ അതിന്റെ തരി അതുപോലെ കിടക്കും എന്നത്. ഇത് മാറാനും പ്ലാസ്റ്റിക് കവർ ഉത്തമമാണ്. കറുത്ത നിറത്തിലും കാപ്പി നിരത്തിലുമുള്ള തുണികൾ അലക്കിക്കഴിഞ്ഞാൽ കുത്തുകുത്തായി
സോപ്പ് പൊടിയുടെ തരികൾ പറ്റിപ്പിടിച്ചതായി കാണപ്പെടാറുണ്ട്. എന്നാൽ പ്ലാസ്റ്റിക് കവർ ഇട്ട് അലക്കുന്നത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള ഒരു പ്രശ്നങ്ങളും ഉണ്ടാവുകയില്ല. പ്ലാസ്റ്റിക് കവറും അലക്കി കഴിഞ്ഞാലും ഒന്നും സംഭവിക്കാതെ അതുപോലെ തന്നെ കാണപ്പെടുകയും ചെയ്യും. എന്നാൽ കല്ലിൽ അലക്കുന്നതിന്റെ ഒരു ഫലം നമുക്ക് കിട്ടുകയും ചെയ്യും.
അടുത്തതായി നമ്മൾ മുട്ട റോസ്റ്റ് അല്ലെങ്കിൽ തേങ്ങാപ്പാൽ ഒഴിച്ച കറികളൊക്കെ ഉണ്ടാക്കുന്ന സമയത്ത് അല്ലെങ്കിൽ ബിരിയാണിയൊക്കെ ഉണ്ടാക്കുമ്പോൾ സവാള പെട്ടെന്ന് വഴന്ന് കിട്ടാനായി നമ്മൾ സാധാരണ അൽപ്പം ഉപ്പിട്ട് കൊടുക്കുകയാണ് പതിവ്. പക്ഷെ ഉപ്പിന്റെ കൂടെ വേറൊരു സാധനം കൂടി ചേർത്ത് കഴിഞ്ഞാൽ അത് പെട്ടെന്ന് തന്നെ കളർ മാറി നല്ല സോഫ്റ്റ് ആയി വരും. അതെന്താണെന്നറിയാമൊ???
അത് മാത്രമല്ല ഇനിയും കുറച്ച് കിടിലൻ ടിപ്സ് കൂടെ ആയാലോ? വേഗം താഴെ കാണുന്ന വീഡിയോ കണ്ടോളൂ…