വെണ്ടക്കയും ഒരു കോഴിമുട്ടയും വെച്ച് ടേസ്റ്റി തോരൻ തയ്യാറാക്കാം; ഇനി ചോറിനു ഇത് മാത്രം മതി.! | Vendakka Egg Thoran Recipe

Vendakka Egg Thoran Recipe : ഓരോ വീട്ടമ്മയെയും എപ്പോഴും അലട്ടുന്ന ഒരു ചോദ്യമാണ് ഓരോ നേരവും എന്ത് ഭക്ഷണം ഉണ്ടാക്കും എന്നത്. എന്നും ഒരേ പോലെ ഉള്ള സാധനങ്ങൾ ഉണ്ടാകുമ്പോൾ പിന്നെ ഭർത്താവിന്റെയും മക്കളുടെയും ഒക്കെ മുഖം ചുളിയുന്നത് കാണാം. അതിനൊരു പരിഹാരമാണ് താഴെ കാണുന്ന വീഡിയോ.കുറച്ചു വെണ്ടയ്ക്കയും രണ്ട് മുട്ടയും ഉണ്ടെങ്കിൽ നല്ല വെറൈറ്റി ആയിട്ടുള്ള ഒരു തോരൻ നമുക്ക് തയ്യാറാക്കാം.

അതിനായി ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കുക. അതിലേക്ക് കുറച്ചു കറിവേപ്പിലയും രണ്ട് പച്ചമുളകും ഇട്ട് വഴറ്റണം. അതിന് ശേഷം കാൽ ടീസ്പൂൺ കുരുമുളക്, ഒരു സവാള ചെറുതായി അരിഞ്ഞത്, ഒരു ചെറിയ കഷ്ണം ഇഞ്ചി, കുറച്ചു വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞു ചേർത്ത് വഴറ്റണം.

ഇതിലേക്ക് കാല് കപ്പ്‌ തേങ്ങ ചിരകിയതും, കാൽ ടീസ്പൂൺ മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്തത്തിന് ശേഷം രണ്ട് മുട്ട പൊട്ടിച്ചൊഴിക്കണം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും വേണമെങ്കിൽ കുരുമുളക് പൊടിയും ചേർക്കാം. അവസാനമായി ഇതിലേക്ക് അര സ്പൂണിൽ കുറവ് ഗരം മസാലയും കൂടി ചേർത്താൽ നല്ല രുചികരമായ വെണ്ടയ്ക്ക തോരൻ തയ്യാർ.വെണ്ടയ്ക്കയുടെ വഴുവഴുപ്പ് കാരണം കഴിക്കാത്തവർ പോലും ഈ തോരൻ ആസ്വദിച്ചു കഴിക്കും.

മെഴുക്കുപുരട്ടി പോലെയുള്ള വഴുവഴുപ്പും ഇതിന് ഉണ്ടാവില്ല. അപ്പോൾ ഇനി വെണ്ടയ്ക്ക കിട്ടുമ്പോൾ ചെയ്തു നോക്കുമല്ലോ.വെണ്ടയ്ക്ക മുട്ട തോരൻ ഉണ്ടാക്കുന്ന വിധവും അളവുകളും എല്ലാം വിശദമായി തന്നെ വിഡിയോയിൽ പറയുന്നുണ്ട്. വീഡിയോ കണ്ടതിനു ശേഷം അപ്പോൾ ഈ തോരൻ ഇനി വീട്ടിൽ ഉണ്ടാക്കി നോക്കുമല്ലോ? ഇതുണ്ടാക്കുന്ന ദിവസം മറ്റൊരു കറിയും ഇല്ലെങ്കിലും പ്രശ്‌നവുമില്ല.

easy recipeeasy recipesvendakka egg thoran
Comments (0)
Add Comment