Uluva Health Benefits : രാവിലെയുള്ള ശീലങ്ങൾ നമ്മുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. അതിരാവിലെ ഉണരുക, കൃത്യമായി വ്യായാമം ചെയ്യുക, ആരോഗ്യപരമായ പ്രാതൽ എന്നിവയെല്ലാം ഒരാളുടെ ജീവിതത്തിൽ ആയുസ്സ് എത്തുവോളം ഒരുപാട് മാറ്റങ്ങൾ വരുത്താൻ സഹായിക്കുന്ന ചില കാര്യങ്ങളാണ്. നിങ്ങൾ അതിരാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ ഉലുവ കുതിർത്ത് കഴിച്ചിട്ടുണ്ടോ.? ഇതിനു മുൻപ് പാനീയങ്ങൾ
കുടിക്കുന്നത് കൊണ്ട് കുഴപ്പമില്ല ട്ടോ. ആരോഗ്യ സമ്പുഷ്ടമായ ഒന്നാണ് ഉലുവ എന്ന് പലർക്കും അറിയാവുന്നതാണ്. കാണാൻ വലുപ്പത്തിൽ ചെറുതാണെങ്കിലും ഇതിന് ശരീരത്തിന് നൽകാൻ കഴിയുന്ന ഗുണങ്ങൾ നിരവധിയാണ്. ഫോളിക് ആസിഡ്, വൈറ്റമിൻ സി, വൈറ്റമിൻ എ എന്നിവയുടെ നല്ലൊരു ഉറവിടമാണ് നമ്മുടെ ഉലുവ. ഇതിനുപുറമേ പ്രോട്ടീൻ, അയൺ, നാരുകൾ, പൊട്ടാസ്യം എന്നിവയും ഉലുവയിൽ
അടങ്ങിയിട്ടുണ്ട്. രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ ഉലുവ കഴിക്കുന്നത് കൊണ്ടുള്ള അത്ഭുത ഗുണങ്ങൾ തീർച്ചയായും നിങ്ങളൾ അറിഞ്ഞിരിക്കണം. വയറിൻറെ ആരോഗ്യത്തിന് പറ്റിയ നല്ലൊരു വഴിയാണ് വെറും വയറ്റിൽ ഉലുവ കഴിക്കുന്നത്. ഇതിലെ നാരുകൾ നമ്മുടെ ദഹനത്തെ സഹായിക്കും. വയറ്റിൽ ഉണ്ടാകാനിടയുള്ള ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങൾ പരിഹരിക്കാൻ ഉലുവ ഏറെ സഹായകമാണ്.
വെറും വയറ്റിൽ ഉലുവ കഴിക്കുന്നത് മലബന്ധം അകറ്റാനുള്ള നല്ലൊരു വഴിയാണ്. ഇതിലെ ഫൈബറുകൾ ആണ് ഈ ഗുണം ചെയ്യുന്നത്. രാവിലെ വെറും വയറ്റിൽ ഇത് കഴിച്ച് ഒരു ഗ്ലാസ് ചൂടുവെള്ളവും കുടിച്ചാൽ പിന്നെ നല്ല ശോധന ഉണ്ടാവും. ശരീരത്തിലെ കൊളസ്ട്രോളിന്റെ തോത് കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഉലുവ. അത് കുതിർത്ത ഉലുവയാണെങ്കിൽ വളരെ നല്ലതാണ്. ഇതുവഴി അമിതവണ്ണം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യും. ഉലുവ പ്രമേഹ രോഗികൾക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്. Video credit: EasyHealth