ഉള്ളിവട ഉണ്ടാക്കാൻ ഇത്ര സിംപിളോ.? ചായക്കട രുചിയിൽ നല്ല നാടൻ ഉള്ളിവട 😋👌

എളുപ്പത്തിൽ തയ്യാറാക്കാവുന്ന റെസിപ്പികൾ നമ്മളെല്ലാം പരീക്ഷിക്കാറുണ്ട്. വീട്ടിൽ തയാറാക്കി കഴിക്കാം ഉഗ്രൻ രുചിയിൽ ഉള്ളിവട. ചൂട് കട്ടനൊപ്പം അടിപൊളിയാണ്. അധികം ചേരുവകളൊന്നും ആവശ്യമില്ല. വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ച് എളുപ്പത്തിൽ ഉണ്ടാക്കാം.
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല.

  • സവാള – 4 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • പച്ചമുളക് – 2
  • കറിവേപ്പില
  • കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ
  • മൈദ – ആവശ്യത്തിന്
  • എണ്ണ
  • ഇഞ്ചി

അരിഞ്ഞെടുത്ത സവാളയിലേക്ക് ഉപ്പ് ചേർത്തു കൊടുക്കാം. കയ്യുപയോഗിച്ച് നന്നായി മിക്സ് ചെയ്തെടുക്കണം. അൽപ്പ സമയം മാറ്റിവെച്ചു കഴിഞ്ഞാൽ ഇതിലേക്ക് മൈദാ മാവ് ചേർത്തു കൊടുക്കാം. പച്ചമുളക്, ഇഞ്ചി, വേപ്പില, മുളകുപൊടി എന്നിവ ചേർത്ത ശേഷം നന്നായി കയ്യുപയോഗിച്ച് കുഴച്ചെടുക്കാം. എണ്ണ നന്നായി ചൂടായി വരുമ്പോൾ കയ്യുപയോഗിച്ച് ഷേപ്പ് ആക്കിയെടുത്ത മിക്സ് എണ്ണയിലേക്കിട്ട് വറുത്ത്

കോരിയെടുക്കാം. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. കണ്ടു നോക്കൂ. സവാള വീട്ടിൽ ഇരിപ്പുണ്ടേൽ ഇപ്പോ തന്നെ ഉണ്ടാക്കി നോക്കിക്കേ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും.ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Taste Trips Tips

evening snacksullivada recipe
Comments (0)
Add Comment