Tips For Repairing Torn Clothes: എങ്ങോട്ടെങ്കിലും തിരക്കുപിടിച്ച് പെട്ടെന്ന് ഇറങ്ങാൻ തുടങ്ങുമ്പോൾ ഇടാനായി വെച്ചിട്ടുള്ള വസ്ത്രത്തിൽ ചെറിയ രീതിയിൽ തുളകളോ മറ്റോ വീഴാനുള്ള സാഹചര്യങ്ങൾ വളരെ കൂടുതലാണ്. അതുപോലെ ധൃതിപിടിച്ച് തുണികൾ ഇസ്തിരിയിടുമ്പോഴും ഇത്തരത്തിലുള്ള അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. ഈയൊരു രീതിയിൽ തുളവീണ ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ പിന്നീട് ഉപയോഗിക്കാൻ കഴിയാതെ കളയുന്ന പതിവായിരിക്കും മിക്കപ്പോഴും ഉണ്ടാവുക. എന്നാൽ അത്തരം തുണികളെല്ലാം തുന്നാതേ തന്നെ എളുപ്പത്തിൽ എങ്ങിനെ ശരിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
ഷർട്ട്,സാരി എന്നിങ്ങനെ ഏത് ഡ്രസുകളിൽ വേണമെങ്കിലും ഈ ഒരു രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്. മുൻപിലേക്ക് കാണുന്ന ഭാഗത്താണ് ഇത്തരത്തിൽ തുള വീണിട്ടുള്ളത് എങ്കിൽ ആദ്യം തന്നെ ഒരു കത്രിക ഉപയോഗിച്ച് ആ ഭാഗം ഒരു ചെറിയ സ്ക്വയർ ഷേപ്പിൽ കട്ട് ചെയ്ത് എടുക്കുക. അതിനുശേഷം ഷർട്ടിന്റെ ഉൾവശം എടുത്ത് അതിന്റെ മുകളിൽ ഷോൾഡറിന്റെ ഭാഗത്തായി രണ്ട് ഭാഗത്തേക്കും തുണി നൽകിയിട്ടുള്ള ഭാഗത്തുനിന്നും ഒരു ചെറിയ ഭാഗം മുറിച്ചെടുത്ത അതേ തുണിയുടെ അളവിൽ തന്നെ കട്ട് ചെയ്തെടുക്കുക.
മുറിച്ചെടുത്ത തുണി കഷണം ഒരു പേപ്പറിനു മുകളിൽ വച്ച് അതിനുമുകളിൽ ഒരു ചെറിയ പ്ലാസ്റ്റിക് കവർ വെച്ചതിനുശേഷം പേപ്പർ വച്ച് ഒന്ന് ചൂടാക്കി എടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ തുണിയിലേക്ക് മുറിച്ചെടുത്ത ഭാഗം സ്വാഭാവികമായി തന്നെ ഒട്ടി കിട്ടുന്നതാണ്. അതുപോലെ മുറിച്ചെടുത്ത ഭാഗത്തേക്ക് അതേ അളവിൽ ഏകദേശം സാമ്യമുള്ള ഒരു തുണി കട്ട് ചെയ്ത് നേരത്തെ ചെയ്ത അതേ രീതിയിൽ തന്നെ ചൂടാക്കി കൊടുക്കാവുന്നതാണ്.
ഈയൊരു രീതിയിലൂടെ സാരിപോലുള്ള വസ്ത്രങ്ങളും എളുപ്പത്തിൽ ശരിയാക്കി എടുക്കാം. സാരിയാണ് ഉപയോഗിക്കുന്നത് എങ്കിൽ ഉള്ളിലേക്ക് വരുന്ന വശത്തു നിന്നും ഒരു ചെറിയ കഷണം കട്ട് ചെയ്ത് പുറമെ കാണുന്ന ഭാഗത്തായി ചൂടാക്കി സെറ്റ് ചെയ്ത് എടുത്താൽ മതി. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credits : Ansi’s Vlog