Tip To Grate Coconut Easly : തേങ്ങയിട്ട പലഹാരങ്ങൾക്കെല്ലാം നല്ല രുചിയാണ്. നമ്മൾ മലയാളികൾ മിക്ക ഭക്ഷണങ്ങളിലും തേങ്ങയെ ഒഴിവാക്കാറില്ല. ദിവസം പാചകത്തിനായി ഒരു മുറി തേങ്ങയെങ്കിലും ഉപയോഗിക്കാത്ത വീട്ടമ്മമാർ ചുരുക്കമാകും. എന്നാൽ തേങ്ങ ചിരകിയെടുക്കുക എന്നത് വീട്ടമ്മമാരെ സംബന്ധിച്ചു ബുദ്ധിമുട്ടുള്ള ഒന്ന് തന്നെയാണ്. ചിരവയില്ലാത്തവർക്കും ചിരകാൻ അറിയാത്തവർക്കും ഈ അറിവ് ഉപകാരപ്പെടും.
എന്നാൽ എപ്പോഴും പാക്കറ്റിൽ കിട്ടുന്ന തേങ്ങ മേടിക്കാനും ആവില്ല. ഒറ്റ ദിവസം ചിരവ പണി മുടക്കിയാൽ നമ്മൾ എന്ത് ചെയ്യും. ബാച്ചിലേഴ്സിനും ചിരവ ഇല്ലാത്തവർക്കും ഏറെ സഹായകമാവും. ഒട്ടും കഷ്ടപ്പാടില്ലാതെ ആവശ്യമില്ല വളരെ എളുപ്പത്തിൽ നമുക്ക് തേങ്ങ ചിരകി എടുക്കാം. എങ്ങനെയാണെന്ന് നോക്കാം. ആവശ്യമുള്ളു തേങ്ങ പൊളിചെടുക്കാം. അതിനുശേഷം ഗ്യാസ് ഓൺ ചെയ്ത് ചിട്ടയോടുകൂടി തന്നെ തേങ്ങ
വെച്ച് ചൂടാക്കുക. ചിരട്ട നന്നായി ചൂടായി കഴിയുമ്പോൾ ഒന്ന് തണുക്കാൻ വെക്കാം. ശേഷം കത്തികൊണ്ട് ഒന്ന് കുത്തി കൊടുത്താൽ മാത്രം മതി. തേങ്ങ മുഴുവനായി ചിരട്ടയിൽ നിന്ന് വിട്ടു വന്നു കഴിഞ്ഞാൽ പിന്നെ ഒരു കത്തി ഉപയോഗിച്ച് ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയുടെ ജാറിൽ ഇട്ട് ചതച്ചാൽ മതി. ചിരകിയ തേങ്ങ പോലെ തന്നെ കിട്ടും. അങ്ങനെ വളരെ എളുപ്പത്തിൽ ചിരവ ഇല്ലാതെ നമുക്ക് തേങ്ങ ചിരട്ടയിൽ നിന്ന്
മാറ്റിയെടുക്കാവുന്നതാണ്. ചിരവ വാങ്ങേണ്ട ആവശ്യവും ഇല്ല. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ. തീർച്ചയായും ഉപകാരപ്പെടാതിരിക്കില്ല. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Tip To Grate Coconut Easly CREDIT : Mums Daily