ബാക്കി വന്ന 1 കപ്പ് ചോറ്, നെയ്യ്,ശർക്കര.!! വെറും 3 ചേരുവകൾ മാത്രം; വായിലിട്ടാൽ അലിഞ്ഞു പോകും മധുരം.! | Tasty Sweet Making

Tasty Sweet Making : പെട്ടെന്ന് വിരുന്നുകാർ വരുന്നു എന്ന ഫോൺ കാൾ ഏതൊരു വീട്ടമ്മയുടെയും ബി പി കൂട്ടുന്ന ഒന്നാണ്. അടുക്കളയിലെ ഷെൽഫിൽ എപ്പോഴും എന്തെങ്കിലും ഒക്കെ ഉണ്ടാവണം എന്നില്ലല്ലോ. പേടിക്കുകയേ വേണ്ട. അവർ എത്തുന്നതിനു മുൻപ് തന്നെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ഹൽവ ആണ് വീഡിയോയിൽ ഉള്ളത്.അതിനായി ആദ്യം ഒന്നര കപ്പ്‌ ബാക്കി വന്ന ചോറും കാൽ കപ്പിനെക്കാൾ കുറവ് വെള്ളവും നല്ല മഷി പോലെ അരച്ചെടുക്കണം.

ഒരു പാത്രത്തിൽ മുക്കാൽ കപ്പ്‌ പൊടിച്ചിട്ട ശർക്കരയും അര കപ്പ്‌ വെള്ളവും ചേർത്ത് ഉരുക്കണം. ഇങ്ങനെ ഉരുക്കിയ ശർക്കരപാനി അരിച്ചെടുക്കുക. ശേഷം അതേ പാത്രത്തിലേക്ക് ഒഴിച്ച് ചോറ് പേസ്റ്റ് ആക്കി വച്ചിരിക്കുന്നതും ചേർത്ത് ചെറിയ തീയിൽ ഇട്ടു മിക്സ്‌ ചെയ്യുക. ഒന്ന് തിളയ്ക്കാൻ തുടങ്ങുമ്പോൾ രണ്ട് സ്പൂൺ അരിപ്പൊടിയോ മൈദയോ കോൺഫ്ലവറോ വെള്ളം ഒഴിച്ച് മിക്സ്‌ ചെയ്ത് ഇതിലേക്ക് ചേർത്ത് ഇളക്കണം.

ഇതിലേക്ക് ഒരൽപ്പം നെയ്യ് ചേർക്കാം. വേണമെങ്കിൽ തേങ്ങാപ്പാലും ചേർക്കാം. മറ്റൊരു ഒരു പാനിൽ കാൽ കപ്പ്‌ പഞ്ചസാരയും രണ്ട് സ്പൂൺ വെള്ളവും ചേർത്ത് കാരമലൈസ് ചെയ്ത് എടുക്കാം. ഇതിലേക്ക് ഒരു ഏലയ്ക്കയുടെ കുരു, കശുവണ്ടി എന്നിവയും ചേർക്കാം.ഒരു കുഴിയുള്ള പത്രത്തിൽ നെയ്യ്

അല്ലെങ്കിൽ എണ്ണ തടവിയിട്ട് വെള്ള എള്ള്, കശുവണ്ടി നുറുക്കിയത് എന്നിവ ഇട്ടിട്ട് ഇത് ഒഴിച്ചു കൊടുക്കാം. ഒരു പത്തു മിനിറ്റ് കഴിയുമ്പോൾ തന്നെ ഹൽവ സെറ്റ് ആവും.അപ്പോൾ വിരുന്നുകാർ വരുന്നു എന്ന് കേൾക്കുമ്പോൾ ഇനി ടെൻഷൻ വേണ്ടേ വേണ്ട. വേഗം അടുക്കളയിൽ പോയി ചോറെടുത്ത് ഹൽവ തയ്യാറാക്കിക്കോ. വിരുന്നുകാരുടെ മുന്നിൽ ഇനി നിങ്ങളാണ് സ്റ്റാർ.

easy recipessnacksweets recipe
Comments (0)
Add Comment