ഈന്തപ്പഴം ചെറുനാരങ്ങാ അച്ചാർ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; ഒരു തവണ ഉണ്ടാക്കിയാൽ പാത്രം തുടച്ചു കഴിക്കും.!! | Tasty Dates Lemon Pickle Recipe

Tasty Dates Lemon Pickle Recipe : ചെറുനാരങ്ങ അച്ചാർ എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം വരും. എന്നാൽ നാരങ്ങയുടെ പുളി ബാലൻസ് ചെയ്യാൻ മധുരത്തിന് കുറച്ച് ഈന്തപ്പഴം കൂടി ആയാലോ. ഈന്തപ്പഴവും ചെറുനാരങ്ങയും ചേർത്ത് തയ്യാറാക്കുന്ന രുചികരമായ ഒരു അച്ചാറിന്റെ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. ഈ അച്ചാർ തയ്യാറാക്കി രണ്ട് ആഴ്ചയോളം വച്ചിരുന്ന ശേഷം ഉപയോഗിക്കുമ്പോഴാണ് ഇതിന് നല്ല പെർഫെക്റ്റ് ടേസ്റ്റ് ആയി കിട്ടുന്നത്. വളരെ രുചികരമായ നല്ല പെർഫെക്റ്റ് ആയ ഈന്തപ്പഴം ചെറുനാരങ്ങ അച്ചാർ എങ്ങനെ തയ്യാറാക്കുന്നത് എന്ന് നോക്കാം.

  • ചെറുനാരങ്ങ – 10 എണ്ണം
  • ഉപ്പ് – 1 ടേബിൾ സ്പൂൺ + 2 ടീസ്പൂൺ
  • വെള്ളം
  • പഞ്ചസാര – 2 ടീസ്പൂൺ + 2 ടേബിൾ സ്പൂൺ
  • ഈന്തപ്പഴം – 30 എണ്ണം
  • എള്ളെണ്ണ – 3 + 2 + 3 ടേബിൾ സ്പൂൺ
  • കടുക് – 3/4 ടീസ്പൂൺ
  • ഉലുവ – 1/2 ടീസ്പൂൺ
  • ഇഞ്ചി – 2 ടേബിൾ സ്പൂൺ
  • വെളുത്തുള്ളി – 2 ടേബിൾ സ്പൂൺ
  • പച്ചമുളക് – 2 എണ്ണം
  • മുളക്പൊടി – 3 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • വിനാഗിരി – 3/4 കപ്പ്
  • വെള്ളം – 1/2 കപ്പ്

ആദ്യമായി മീഡിയം വലുപ്പമുള്ള നന്നായി പഴുത്ത പത്ത് ചെറുനാരങ്ങ എടുത്ത് നല്ലപോലെ കഴുകി ഒരു പാത്രത്തിലേക്ക് ചേർക്കണം. പച്ച നാരങ്ങ എടുക്കുമ്പോൾ കൈപ്പു രസം വരാനുള്ള സാധ്യതയുണ്ട്. ശേഷം ഇതിലേക്ക് നാരങ്ങ മുങ്ങിക്കിടക്കും വിധത്തിൽ വെള്ളം ചേർത്ത് അടുപ്പിലേക്ക് മാറ്റാം. ഇത് നമ്മൾ ചെറുതായൊന്ന് വേവിച്ചെടുക്കണം. ഈ സമയം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഉപ്പ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് തിളപ്പിച്ചെടുക്കണം. ഏകദേശം മൂന്നു മിനിറ്റോളം തിളപ്പിച്ച് വേവിച്ചെടുത്താൽ മതിയാകും. അധികം സമയം തിളയ്ക്കുമ്പോൾ വെന്ത് ഉടഞ്ഞു പോകാനുള്ള സാധ്യതയുണ്ട്.

ഇത് തിളക്കുമ്പോൾ ഇടയ്ക്കിടെ ഇളക്കി കൊടുക്കുന്നത് നന്നായിരിക്കും. മൂന്ന് മിനിറ്റിനു ശേഷം ഇത് അടുപ്പിൽ നിന്നും മാറ്റി തണുക്കാനായി വയ്ക്കാം. തണുത്ത ശേഷം ചെറുനാരങ്ങ വെള്ളത്തിൽ നിന്നും ഒട്ടും വെള്ളം ഇല്ലാത്ത രീതിയിൽ ഒരു പാത്രത്തിലേക്ക് കോരി മാറ്റി ഒരു കോട്ടൺ തുണി ഉപയോഗിച്ച് ഇതിലെ വെള്ളമെല്ലാം തുടച്ചെടുക്കാം. ശേഷം ഓരോ നാരങ്ങയും നമുക്ക് ആവശ്യമുള്ള വലുപ്പത്തിൽ മുറിച്ചെടുക്കാം. മുരിച്ചെടുത്ത നാരങ്ങ നീരോട് കൂടെ ഒരു ബൗളിലേക്ക് മാറ്റിയശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ പഞ്ചസാരയും രണ്ട് ടീസ്പൂൺ ഉപ്പും ചേർത്ത് രണ്ട് ദിവസത്തോളം അടച്ച് വച്ച് മാറ്റി വയ്ക്കാം. നല്ല ചൂട് തട്ടുന്ന സ്ഥലമാണെങ്കിൽ ചീത്തയായി പോവാനുള്ള സാധ്യതയുണ്ട്. അപ്പോൾ ഫ്രിഡ്ജിൽ വയ്ക്കുന്നതാണ് നല്ലത്. ഇത് രണ്ട് ദിവസത്തിന് ശേഷം എടുക്കുമ്പോൾ കയ്പുരസമെല്ലാം കുറെയൊക്കെ പോയി നല്ല സോഫ്റ്റ് ആയി വന്നിട്ടുണ്ടാകും. കിടിലൻ രുചിയിൽ ഈന്തപ്പഴം ചെറുനാരങ്ങാ അച്ചാർ നിങ്ങളും പരീക്ഷിക്കൂ. Tasty Dates Lemon Pickle Recipe Credit : Kannur kitchen

Tasty Dates Lemon Pickle Recipe
Comments (0)
Add Comment