അസാധ്യ രുചിയിൽ ചെറുപയർ പായസം 😋😋 ഒരു തവണ ഇങ്ങനെ തയ്യാറാക്കി നോക്കൂ.!! പൊളിയാണ് 👌👌

എല്ലാവർക്കും ഇഷ്ടമുള്ള വിഭവമാണ് പായസം. വ്യത്യസ്ത രീതിയിലുള്ള പായസങ്ങളോടുള്ള ഐറ്റം കുട്ടികൾ മുതൽ മുതിർന്നവരിൽ വരെ പ്രകടമാണ്. നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത് നല്ലൊരു പായസത്തിന്റെ റെസിപ്പിയാണ്. ചെറുപയർ ഉപയോഗിച്ചാണ് പായസം തയ്യാറാക്കുന്നത്. കുറച്ചു വ്യത്യസ്തമായ രീതിയിലാണ് ഇവിടെ പായസം തയ്യാറാക്കുന്നത്. ചെറുപായസം തയ്യാറാക്കുവാൻ അര കപ്പ് ചെറുപയർ നല്ലതുപോലെ കഴുകി

കുക്കറിൽ വേവിച്ചെടുക്കുക. വെള്ളത്തിലിട്ടു കുതിർത്തേണ്ട ആവശ്യമില്ല. പായസത്തിനാവശ്യമായ ശർക്കര ഉരുക്കിയെടുക്കാം. നാല് അച്ചു ശർക്കര ഇതിനെയും ഉപയോഗിക്കാം. ശർക്കരയ്ക്കു പകരം പഞ്ചസാര ഉപയോഗിക്കാം. ശർക്കര പണി അരിച്ചു മാറ്റിവെക്കാവുന്നതാണ്. ഒരു പാനിൽ ഒരു സ്പൂൺ നെയ്യ് ചേർത്ത് അതിലേക്ക് പഴം നുറുക്കിയത് ഇട്ടു വഴറ്റിയെടുക്കുക. ഒരുപാട് പഴുക്കാത്ത എന്നാൽ ആവശ്യത്തിന് പഴുപ്പുള്ള പഴം ഉപയോഗിക്കുക.

നെയ്യിൽ തന്നെ അണ്ടിപരിപ്പും മുന്തിരിയും വയറ്റിയെടുക്കാം. താല്പര്യമെങ്കിൽ തേങ്ങാകൊത്തും ചേർക്കാവുന്നതാണ്. വേവിച്ചെടുത്ത ചെറുപയറിലേക്ക് അരിച്ച ശർക്കര ചേർക്കുക. നല്ലതുപോലെ യോജിക്കുന്നതുവരെ ഇളക്കുക. ഇതിലേക്ക് പാൽ ചേർക്കാവുന്നതാണ്. പശുവിന്പാലോ തേങ്ങാപ്പാലോ ചേർക്കാം. ഇവിടെ തേങ്ങാപാൽ ആണ് ചേർക്കുക. രണ്ടു കപ്പ് രണ്ടപാൽ ചേർത്ത് നല്ലതുപോലെ യോജിപ്പിക്കുക.

ഇതിലേക്ക് പഴം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തു ഒന്നാംപാൽ ചേർക്കാം. നല്ലൊരു ഫ്ലേവറിനുവേണ്ടി ഏൽക്കായപ്പൊടിയും ചുക്കുപൊടിയും മധുരം ബാലൻസ് ചെയ്യുന്നതിനായി ഉപ്പ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ചെറുപയർ പായസം തയ്യാറാക്കുന്നവിധം കൂടുതൽ വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. ഉപകാരപ്രദമെന്ന തോന്നിയാൽ ഷെയർ ചെയ്യുവാനും ലൈക്ക് ചെയ്യുവാനും മറക്കല്ലേ.. Video Credit : Recipes @ 3minutes

Comments (0)
Add Comment