അര കപ്പ് ചെറുപയറും അര ലിറ്റര്‍ പാലും മാത്രം മതി 😍😍 രുചിയൂറും ചെറുപയര്‍ പായസം ഞൊടിയിടയിൽ തയ്യാർ 😋👌

കേരളീയരുടെ ആഘോഷവേളകളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് പായസം എന്ന് പറയുന്നത്. സേമിയ മുതൽ അടപ്രഥമൻ വരെ നീണ്ട ഒരു നിര തന്നെ പായസങ്ങൾക്ക് ഉണ്ട്. ഏത് പദാർത്ഥം ഉപയോഗിച്ചും പായസത്തിൽ വ്യത്യസ്തത വരുത്തുവാൻ ആണ് ഓരോരുത്തരും ശ്രമിക്കുന്നത്. ഇന്ന് അത്തരത്തിൽ ഒരു പായസത്തെ പറ്റിയാണ് പരിചയപ്പെടാൻ പോകുന്നത്.

അരക്കപ്പ് ചെറുപയറും അര ലിറ്റർ പാലും ഉപയോഗിച്ച് രുചിയൂറുന്ന ചെറുപയർ പായസം എങ്ങനെ തയ്യാറാക്കാം എന്നാണ് ഇന്ന് നോക്കുന്നത്. സാധാരണ കൂടുതലും പായസം ഉണ്ടാക്കുന്നത് തേങ്ങാപ്പാലിലാണ് എങ്കിൽ ചെറുപയർ പായസം ഇന്ന് തയ്യാറാക്കാൻ പോകുന്നത് പശുവിൻ പാലിലാണ്. തുകൊണ്ട് തന്നെ ആരോഗ്യം വളരെയധികം പ്രധാനം ചെയ്യുന്ന ഒന്നുകൂടി ആയിരിക്കും

ഈ പായസം.പായസം തയ്യാറാക്കുന്നതിനായി 100 ഗ്രാം ചെറുപയർ അല്ലെങ്കിൽ അര ഗ്രാം ചെറുപയർ ഒരു പാത്രത്തിലേക്ക് എടുക്കാം. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കേണ്ടത് കൊണ്ട് ചെറുപയർ കുതിരാനോ മറ്റു വെക്കേണ്ട ആവശ്യം ഒന്നും തന്നെയില്ല. ഇത് നന്നായി ഒന്ന് കഴുകി വൃത്തിയാക്കി ഇതിലെ പൊടിയും തവിടും ഒക്കെ കളഞ്ഞ് എടുക്കാം. കുതിർന്ന ചെറുപയർ ഉപയോഗിച്ചും ഈ പായസം തയ്യാറാക്കാവുന്നതാണ്.

ഇപ്പോൾ ഇവിടെ ചെറുപയർ കുതിരാത്തത് കൊണ്ട് തന്നെ ഇത് ഒരു പ്രഷർകുക്കറിൽ ഇട്ട് നന്നായി ഒന്ന് വേവിച്ചെടുക്കാം. കഴുകി വൃത്തിയാക്കിയ ചെറുപയർ ഒരു പ്രഷർകുക്കറിലേക്ക് ഇത് വെന്ത് വരുന്നതിന് ആവശ്യമായ വെള്ളം കൂടി ഒഴിച്ച് അടുപ്പിൽ വെച്ച് വേവിക്കാം. ചെറുപയർ പായസത്തിന്റെ കൂടുതൽ പാചകരീതി അറിയാൻ വീഡിയോ കണ്ടു നോക്കൂ. credit : Sunitha’s UNIQUE Kitchen

You might also like