തിളച്ച വെള്ളത്തിൽ കുഴക്കണ്ട കൈ പൊള്ളണ്ട എത്ര കിലോ ഇടിയപ്പവും 5മിനിറ്റിൽ തയ്യാറാക്കാം; | Idiyappam Breakfast Recipe

Idiyappam Breakfast Recipe : മിക്ക വീടുകളിലും പ്രഭാത ഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് നൂലപ്പം. എന്നാൽ അത് ഉണ്ടാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല പലർക്കും ഉള്ള പരാതി മാവ് എത്ര കുഴച്ചാലും ശരിയാവില്ല എന്നതായിരിക്കും. എന്നാൽ നല്ല സോഫ്റ്റ് നൂലപ്പം തയ്യാറാക്കാനായി ചെയ്യാവുന്ന ഒരു കിടിലൻ ഐഡിയ അറിഞ്ഞിരിക്കാം.

വളരെ സോഫ്റ്റ് ആയ നൂലപ്പം തയ്യാറാക്കി എടുക്കാൻ ഇവിടെ ഉപയോഗിക്കുന്നത് രണ്ട് കപ്പ് അളവിൽ ചോറാണ്. ചോറ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് അല്പം വെള്ളം കൂടി ചേർത്ത് ഒട്ടും കട്ടയില്ലാതെ അരച്ചെടുക്കണം. അതിനു ശേഷം ഒരു കപ്പ് അളവിൽ വറുത്തത തരിയില്ലാത്ത അരിപ്പൊടി മാവിലേക്ക് ചേർത്ത് കൊടുക്കുക. ഈയൊരു മാവിലേക്ക് ആവശ്യത്തിന് ഉപ്പും അല്പം വെളിച്ചെണ്ണയും കൂടി ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ കുഴച്ചെടുക്കുക.

അതിനുശേഷം നൂലപ്പം ഉണ്ടാക്കാനുള്ള പാത്രത്തിൽ വെള്ളമൊഴിച്ച് ആവി കയറ്റാനായി വയ്ക്കാവുന്നതാണ്. ആവി വന്നു തുടങ്ങുമ്പോൾ ഒരു തട്ടെടുത്ത് അതിൽ അല്പം എണ്ണ തടവി നൂലപ്പം അതിലേക്ക് പീച്ചി കൊടുക്കാവുന്നതാണ്. അതുപോലെ നൂലപ്പം ഉണ്ടാക്കാനായി ഉപയോഗിക്കുന്ന പ്രസ്സിലും ഇതേ രീതിയിൽ എണ്ണ തടവി കൊടുക്കണം. എന്നാൽ മാത്രമാണ് മാവ് എളുപ്പത്തിൽ പീച്ചാനായി സാധിക്കുകയുള്ളൂ. ഇങ്ങനെ ചെയ്യുമ്പോൾ ഒട്ടും ബലം പിടിക്കാതെ തന്നെ വളരെ എളുപ്പത്തിൽ നൂലപ്പം പീച്ചി എടുക്കാനായി സാധിക്കുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ നൂലപ്പം തയ്യാറായിക്കഴിഞ്ഞു.

ഈ ഒരു രീതിയിൽ ചെയ്യുമ്പോൾ അരിപ്പൊടി വെള്ളത്തിൽ കുറുക്കി എടുക്കേണ്ട ആവശ്യം വരുന്നില്ല. മാത്രമല്ല കൈ പൊള്ളാതെ തന്നെ മാവ് എളുപ്പത്തിൽ കുഴച്ചെടുക്കാനും സാധിക്കും. സാധാരണ രീതിയിൽ ഉണ്ടാക്കുന്നതിനേക്കാൾ കൂടുതൽ സോഫ്റ്റ്‌ ആയ നൂലപ്പം ഈ ഒരു രീതിയിൽ ചെയ്യുമ്പോൾ ലഭിക്കുന്നതാണ്.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

You might also like