അപ്പം ചുടുന്നതിന് മുമ്പ് ഇങ്ങനെ ഒന്ന് ചെയ്‌താൽ.!! മാവ്‌ പതഞ്ഞു പൊങ്ങി പൂപോലുള്ള അപ്പം കിട്ടും.. | Tasty Appam Batter

Tasty Appam Batter : സാധാരണ എല്ലാവര്ക്കും അപ്പം ഇഷ്ടമായിരിക്കും. എന്നാൽ ഈ രീതിയിൽ ഒരു തവണ ഉണ്ടാക്കി നോക്കിയാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. എളുപ്പത്തിൽ തയ്യാറാക്കാവുന്ന നല്ല സോഫ്റ്റ് അപ്പത്തിന്റെ റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. എങ്ങനെയാണെന്ന് നോക്കാം.

ചേരുവകൾ റെഡി ആക്കിയാൽ നമുക് എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാം. അപ്പം ചുടുന്നതിന് മുമ്പ് ഇങ്ങനെ ഒന്ന് ചെയ്‌താൽ.!! മാവ്‌ പതഞ്ഞു പൊങ്ങി പൂപോലുള്ള അപ്പം കിട്ടും 😋👌 അതിനായി 2 കപ്പ് പച്ചരി എടുക്കണം. നന്നായി കുതിർത്തെടുക്കാൻ ശ്രദ്ധിക്കണം. ഇതനുസരിച്ച് അപ്പം സോഫ്റ്റ് ആവും. 2 മണിക്കൂർ കുതിർക്കാണ് വെക്കാം. വെള്ളം ഊറ്റിയെടുത്ത ശേഷം അതിലേക്ക് ഒരു കപ്പ് ചോറും

അര ടീസ്പൂൺ യീസ്റ്റ്, ഒന്നര കപ്പ് വെള്ളം ചേർത്ത് നന്നായി പേസ്റ്റ് പോലെ മിക്സിയിൽ അരച്ചെടുക്കണം. മറ്റൊരു പത്രത്തിലേക്ക് ഈ ബാറ്റർ മാറ്റിയ ശേഷം കയ്യുപയോഗിച്ച് നന്നായി ചേർത്തിളക്കണം. മാവ് പുളിച്ചു പൊന്തിവരാനായി കുറഞ്ഞത് 6 മണിക്കൂർ എങ്കിലും മൂടി മാറ്റിവെക്കണം. അതിനു ശേഷം ഒരു കപ്പ് തേങ്ങാ അൽപ്പം വെള്ളം ചേർത്ത് പേസ്റ്റ് പോലെ നന്നായി അരച്ചെടുത്തത് കൂടി അതിലേക്ക് ചേർത്തു കൊടുക്കാം.

ആവശ്യത്തിനുള്ള ഉപ്പും പഞ്ചസാരയും കൂടി ചേർത്ത് അൽപ്പം നേരം മൂടി മാറ്റിവെക്കാം. അൽപ്പ നേരത്തിനു ശേഷം ഇളക്കാതെ മാവ് കോരിയൊഴിച്ചു അപ്പം ചുട്ടെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും ഇഷ്ട്ടപ്പെടും. Tasty Appam Batter credit: Vichus Vlogs

Tasty Appam Batter
Comments (0)
Add Comment