അരിയുംഉഴുന്നുംകുതിർത്തരയ്ക്കാതെ എളുപ്പത്തിലൊരു സോഫ്റ്റ്‌ ഇഡ്ലി.! | Soft Idly Without Rice Recipe

Soft Idly Without Rice Recipe : അരിയും ഉഴുന്നും കുതിർക്കാൻ ഇടാൻ മറന്നോ? ഇനി ഇപ്പോൾ വാതിൽ തുറന്ന് അരിയും ഉഴുന്നും കഴുകി കുതിർക്കാൻ വച്ചിട്ട് ഓഫീസിൽ പോവാൻ നിന്നാൽ വൈകില്ലേ. സാരമില്ല. നാളെ രാവിലെ പ്രാതലിന് ഇഡ്ഡലി ഉണ്ടാക്കാൻ ഒരു കിടു റെസിപി ഉണ്ട്.കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാവുന്ന ഒരു ഇഡ്ഡലി റെസിപ്പി ആണ് ഇത്. സാമ്പാറിന്റെ ഒപ്പമോ

ചമ്മന്തിയുടെ ഒപ്പമോ നമുക്ക് ഈ ഇഡ്ഡലി കഴിക്കാം. ഉഴുന്ന് ഇല്ലെങ്കിൽ കൂടിയും നല്ല സോഫ്റ്റായ ഇഡ്ഡലി നമുക്കും ലഭിക്കും.ആദ്യം ഒരു കപ്പ്‌ ചോറ് മിക്സിയുടെ ജാറിലേക്ക് ഇട്ടിട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കണം. ഈ അരച്ചെടുത്ത ചോറ് ഒരു ബൗളിലേക്ക് മാറ്റാം. ഇതിലേക്ക് ഒരു കപ്പ്‌ റവ ചേർക്കാം. നന്നായി യോജിപ്പിച്ചതിന് ശേഷം അര കപ്പ്‌ തൈരും കൂടി ചേർക്കാം.

ആവശ്യത്തിന് ഉപ്പും ഈ സമയത്ത് ചേർക്കണം. ഇനി ഈ മാവ് കുറച്ചു സമയം അടച്ചു വയ്ക്കാം.ഒരു ഇരുപത് മിനിറ്റു കഴിയുമ്പോൾ ഈ റവ കുതിർന്നു ഈ മാവ് കട്ടിയായിട്ടുണ്ടാവും. അപ്പോൾ ഇതിലേക്ക് കുറച്ചും കൂടി വെള്ളം ചേർത്ത് നേർപ്പിക്കണം. ഇതിലേക്ക് കാൽ സ്പൂൺ ബേക്കിങ് സോഡ ഇട്ട് നന്നായി യോജിപ്പിക്കാം.ഇനി ഈ മാവ് ഇഡ്ഡലി തട്ടിൽ എണ്ണ തൂത്തിട്ട് ഒഴിക്കാം.

ഇഡ്ഡലി ചെമ്പിൽ വെള്ളം തിളക്കുമ്പോൾ ഇത് അകത്തേക്ക് ഇറക്കി വച്ച് ആവി കയറ്റാം.അഞ്ചു മിനിറ്റിൽ തന്നെ നല്ല പൂ പോലെ മൃദുലമായ ഇഡ്ഡലി തയ്യാർ. അപ്പോൾ ഇനി മുതൽ അരിയും ഉഴുന്നും കുതിർക്കാൻ ഇട്ടില്ലെങ്കിലും ടെൻഷൻ വേണ്ടേ വേണ്ട. മാവ് കലക്കുന്ന വിധത്തിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വീഡിയോ കണ്ടു നോക്കാം.

You might also like