ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ; ഏതു ഓട്ടുപാത്രവും നിലവിളക്കും ഗോൾഡ് പോലെ തിളങ്ങും.!! വേഗം പരീക്ഷിച്ചു നോക്കൂ ,, | Nilavilakku Cleaning Tips

Nilavilakku Cleaning Tips : പലപ്പോഴും പുളി ഉപയോഗിച്ചും ഭസ്മം ഉപയോഗിച്ചും ഇഷ്ടിക പൊടിച്ചും ചാമ്പൽ ഉപയോഗിച്ചും ഒക്കെയാണ് നമ്മൾ നിലവിളക്ക് തേച്ച് കഴുകുന്നത്. ഇതെല്ലാം ഉപയോഗിക്കുമ്പോഴും നിലവിളക്ക് വൃത്തിയാവും എങ്കിലും കൈ വേദന ഉണ്ടാവാറുണ്ട്. എന്നാൽ നമ്മുടെ കൈക്ക് വലിയ അധ്വാനം കൊടുക്കാതെ തന്നെ നിലവിളക്ക് വെളുപ്പിക്കാൻ പറ്റിയാലോ? അതിനുള്ള വിദ്യയാണ് ഇതിനൊപ്പം കൊടുത്തിരിക്കുന്ന വീഡിയോയിൽ ഉള്ളത്.

ഇനി എന്താണ് ആ മാജിക്‌ ഇൻഗ്രീഡിയന്റ് എന്ന് അറിയണ്ടേ? രണ്ടേ രണ്ട് സാധനങ്ങൾ ആണ് ഇതിനായി എടുക്കേണ്ടത്. കുറച്ചു വിം ലിക്വിഡ്, ഒരു കഷ്ണം ചെറു നാരങ്ങ. ഇതു രണ്ടും മാത്രം മതി നിലവിളക്ക് പുതു പുത്തൻ പോലെ തിളങ്ങാൻ.

ഒരു പാത്രത്തിൽ വിം ലിക്വിഡ് ഒഴിച്ചതിന് ശേഷം ചെറു നാരങ്ങയുടെ നീര് ചേർക്കണം. അപ്പോൾ തന്നെ ഇത് നന്നായി പതഞ്ഞു തുടങ്ങും. ഇത് രണ്ടും നന്നായി ചേർത്ത് നല്ല പോലെ ഇളക്കണം. അതിനു ശേഷം ഒരു സ്ക്രബ്ബർ വച്ചു നിലവിളക്കിന്റെ ഓരോ ഭാഗത്തായി നമ്മൾ പാത്രം കഴുകുന്നത് പോലെ തേച്ചെടുക്കണം. ഒരിക്കലും സ്റ്റീൽ സ്ക്രബ്ബർ ഉപയോഗിക്കരുത്. അതിനു ശേഷം വെള്ളം ഉപയോഗിച്ച് കഴുകി എടുത്താൽ മതി. പുതിയത് പോലെ തിളങ്ങും നിങ്ങളുടെ നിലവിളക്ക്.

എത്ര ക്ലാവ് പിടിച്ച നിലവിളക്കും ഇതേ പോലെ കഴുകിയാൽ പുതിയത് പോലെ തിളങ്ങും. നിലവിളക്ക് മാത്രം അല്ല. ഉരുളി, കിണ്ടി എന്നിങ്ങനെ എന്തായാലും ഈ ഒരു വിദ്യ പ്രയോഗിച്ചാൽ മതി. ഇനി ഈ ഒരു മാജിക്‌ നിങ്ങളും വീട്ടിൽ തയ്യാറാക്കി നോക്കുമല്ലോ. എല്ലാവരും ഈ വീഡിയോ മുഴുവനായി കണ്ടു നോക്കിയാൽ നിങ്ങളുടെ എല്ലാ സംശയവും മാറി കിട്ടും.

You might also like