ജോലിക്ക് പോകുന്ന വീട്ടമ്മമാർക്ക് രാവിലെ 5 മിനിറ്റിൽ ബ്രേക്ഫാസ്റ്റ് റെഡി: മിക്‌സിയിൽ ഒരൊറ്റ കറക്കം.!! | Easy Breakfast Idea

Easy Breakfast Idea : എന്തു പറ്റി? എഴുന്നേൽക്കാൻ വൈകിയോ? ഫ്രിഡ്ജിൽ ദോശമാവൊന്നും ഇല്ലല്ലേ. വിഷമിക്കണ്ട.ഒരു ഗ്ലാസ് പച്ചരി കുറച്ചു സമയം വെള്ളത്തിൽ കുതിർക്കുക. ആ സമയം കൊണ്ട് പോയി കുളിച്ചിട്ട് വായോ.കുതിർത്തു വച്ചിരിക്കുന്ന പച്ചരി ഒരു മിക്സിയുടെ ജാറിൽ ഒരു ചെറുപഴം നുറുക്കിയതും

രണ്ട്‌ ഏലയ്ക്കയും ഒരു നുള്ള് ഉപ്പും ഒരു സ്പൂൺ റവയും ഒരൽപം ശർക്കരപാനിയും ചേർത്ത് അരയ്ക്കാം. ശർക്കരപാനി ഇല്ലെങ്കിൽ ഒരൽപം പഞ്ചസാര ഉപയോഗിക്കാം. നന്നായിട്ട് അരച്ചതിന് ശേഷം രണ്ടു സ്പൂൺ ഗോതമ്പു പൊടി കൂടി ചേർത്ത് ഒന്നും കൂടി മിക്സിയിൽ അടിച്ചെടുക്കാം. അതിന് ശേഷം കുറച്ച് എള്ള് ചേർത്ത് നന്നായിട്ട് ഇളക്കണം.

ഈ മാവ് ഇഡ്ഡലിത്തട്ടിൽ ഒഴിച്ച് ആവികയറ്റി എടുക്കാം. അത് പോലെ തന്നെ മാവ് ബാക്കി വന്നാൽ ഉണ്ണിയപ്പം ഉണ്ടാക്കുന്നത് പോലെ ഉണ്ടാക്കി കുട്ടികൾക്ക് നാലുമണി പലഹാരമായും കൊടുക്കാം.

അപ്പോൾ ഇനി മുതൽ വൈകി ഉണർന്നാൽ പേടിക്കേണ്ട കാര്യമേയില്ല. ജോലിക്ക് പോവുന്നതിനു മുൻപ് തന്നെ തീന്മേശയിൽ രുചികരമായ വിഭവം എത്തിക്കാം. അഞ്ചു മിനിറ്റ് കൊണ്ട് അസ്സലൊരു ബ്രേക്ഫാസ്റ് റെഡി. ചേരുവകളും അളവും കൃത്യമായി അറിയാനായി വീഡിയോ കാണാം.

You might also like