Repair Gas Stove Low Flame Problem : നമ്മുടെ വീടുകളിൽ അടുക്കളയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഏറെയാണ്. ഗ്യാസ്, കുക്കർ തുടങ്ങി പല ഉപകരണങ്ങളിൽ ഇടയ്ക്ക് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത് പരിഹരിക്കാൻ പുറത്ത് നിന്ന് ഒരാളെ ഇനി വിളിക്കേണ്ട. വളരെ പെട്ടെന്ന് തന്നെ ഈ ഒരു പ്രശ്നം പരിഹരിക്കാം. ഗ്യാസ് സ്റ്റൗ എന്തെങ്കിലും പ്രശ്നം വന്നാൽ അത് ആ അടുക്കളയെ മൊത്തം ബാധിക്കും.
പാചകം ഒന്നും പിന്നെ നടക്കില്ല. ഗ്യാസ് സ്റ്റൗ വളരെ അപകടം പിടിച്ച ഒന്നാണ്. പലർക്കും ഗ്യാസ് സ്റ്റൗ നന്നാക്കാൻ പേടിയാണ്. എന്നാൽ എന്തെങ്കിലും പ്രശ്നം വന്നാൽ വളരെ പെട്ടെന്ന് തന്നെ ഗ്യാസ് സ്റ്റൗ നന്നാക്കുന്നതാണ് നല്ലത്. പ്രധാനമായും ഗ്യാസ് സ്റ്റൗവിൽ വരുന്ന പ്രശ്നങ്ങൾ നോക്കാം. ഒരു സ്റ്റൗ കത്താതിരിക്കുന്നത് ഒരു പ്രശ്നമാണ്. ഇതിൻറെ പ്രധാന കാരണം ബർണറിൽ എന്തെങ്കിലും കരട്
കുടുങ്ങിയതാവാം. അല്ലെങ്കിൽ ബർണറിലേക്ക് ഗ്യാസ് പോവുന്ന പൈപ്പിൽ എന്തെങ്കിലും കുഴപ്പം ആവാം. ഈ ഒരു പ്രശ്നം ഒഴിവാക്കാൻ ആദ്യം ഫ്ലേയ്ം കുറവായ സ്റ്റൗവിൻറെ ബർണർ ഊരി എടുക്കുക. ഇനി ഒരു ചെമ്പ് കമ്പി എടുക്കുക. കനം കുറഞ്ഞ കമ്പി ഉപയോഗിക്കണം. മെയ്ൻ സ്വിച്ച് ഓഫ് ചെയ്ത് മാത്രമേ ഇങ്ങനെ ചെയ്യാവൂ. ഇനി ഗ്യാസ് പോവുന്ന ആ പൈപിലേക്ക് ഈ കമ്പി ഒന്ന് കുത്തികൊടുക്കുക. ഇങ്ങനെ ചെയ്താൽ കരട് പോവും.
വളരെ ശ്രദ്ധിച്ച് മാത്രമേ ഇത് ചെയ്യാവൂ. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഒരു ചിലവും ഇല്ല വളരെ എളുപ്പവുമാണ്. വീടുകളിൽ ഒറ്റയ്ക്ക് ഉള്ളപ്പോൾ പോലും ഇത് ചെയ്യാം. മറ്റൊരാളുടെ സഹായം ഇല്ലാതെ വീട്ടമ്മമാർക്ക് സ്റ്റൗ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാം.ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. എങ്ങനെയാണെന്ന് വിശദമായി വിഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ.. ഉപകരപ്പെടും തീർച്ച. credit :Thullu’s Vlogs 2000